ADVERTISEMENT

‘ആർഡിഎക്സ്’ സിനിമയുടെ ഇടയിൽ കാലിനു ഗുരുതരമായി പരുക്ക് പറ്റിയ സംഭവം വെളിപ്പെടുത്തി നീരജ് മാധവ്. ആക്‌ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന്റെ കാലിന്റെ കുഴ തെറ്റുന്നത്. ‘‘ക്ലൈമാക്സ് ഫൈറ്റിൽ ഞാനൊരാളെ കിക്ക് ചെയ്തിട്ട് ഇങ്ങനെ തന്നെ നിൽക്കണം. പക്ഷേ അതിനു താഴെ ഫോം പാഡ്സ് വച്ചിട്ടുണ്ട്. അതിൽ കാൽ സ്റ്റക്ക് ആയി ‘ടക്കേ’ എന്നൊരു ശബ്ദം കേട്ട് ഞാൻ വീണു. കാലിനു വലിയ പരുക്ക് പറ്റിയെന്നും പടത്തിൽ നിന്നും ഞാൻ മാറേണ്ടി വരുമെന്നും ചിന്തിച്ചുപോയി. അൻപറിവ് മാസ്റ്റേഴ്സ് വന്ന ആദ്യ ദിനം കൂടി ആയിരുന്നു അത്.’’–നീരജ് മാധവിന്റെ വാക്കുകൾ.

 

ആ പരുക്കിനു ശേഷം തനിക്ക് എന്തു സംഭവിച്ചുവെന്നത് ഒരു വിഡിയോയിലൂടെ പ്രേക്ഷകരോടു പങ്കുവയ്ക്കുകയാണ് താരം. ടോം ആഷ്‌ലി എന്ന ഫിസിയോതെറാപ്പിസ്റ്റ് ആണ് നീരജിനെ ചികിത്സിച്ച് മണിക്കൂറുകൾ കൊണ്ട് പരുക്ക് ഭേദമാക്കിയത്. ഒരു നീണ്ട കുറിപ്പിലൂടെ ഈ അനുഭവം നീരജ് മാധവ് എഴുതുകയും ചെയ്തു.

 

‘‘നിങ്ങൾ ഉപേക്ഷിക്കുമ്പോൾ മാത്രമാണ് അത് അവസാനിക്കുന്നത്. എന്നിൽ വിശ്വസിച്ച ചുരുക്കം ചിലർക്ക് നന്ദി, എന്നെ സംശയിക്കുകയും തുരങ്കം വയ്ക്കുകയും ചിരിക്കുകയും ചെയ്ത മുഴുവൻ പേർക്കും നന്ദി. ആ പരിഹാസങ്ങളും കളിയാക്കലുകളും എന്റെ ആഗ്രഹത്തിന് ആക്കം കൂട്ടുക മാത്രമാണ് ചെയ്തത്! നിങ്ങൾക്ക് ശരിക്കും എന്തെങ്കിലും വേണമെങ്കിൽ, അത് നേടിയെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കുംയ ചിലത് നമ്മുടെ നിയന്ത്രണത്തിലാണ്, മറ്റുള്ളവ അങ്ങനെയല്ല, എന്നാൽ ഇത്തവണ കാര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു, അതിന് എനിക്ക് അതിയായ നന്ദിയുണ്ട്. ഞാൻ ഒരിക്കലും ഈ വിജയത്തെ നിസ്സാരമായി കാണില്ല, മെച്ചപ്പെടുത്താനും പുനർ നിർമിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. ഒരിക്കൽ കൂടി, എല്ലാവർക്കും നന്ദി.

 

ഏറ്റവും പ്രധാനമായി എന്നെ ആ സമയത്ത് ചികിത്സിച്ച ടോം ആഷ്‍‍ലിക്ക് നന്ദി പറയുന്നു. എന്നിൽ ആത്മവിശ്വാസം നിറച്ച് ചുരുങ്ങിയ സമയം കൊണ്ട് പരുക്ക് ഭേദമാക്കിയത് ടോമിന്റെ സഹായത്തോടെയാണ്. അടുത്ത ദിവസം തന്നെ എനിക്ക് സ്റ്റണ്ട് ചെയ്യാന്‍ സാധിച്ചു. നിങ്ങൾ ഒരു രക്ഷകനാണ്.’’–നീരജ് മാധവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com