ADVERTISEMENT

‘വിവാഹമോചിതയായോ?’ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നടി സ്വാതി റെഡ്ഡി നൽകിയ മറുപടിയാണ് പ്രേക്ഷകരുടെ കയ്യടി നേടുന്നത്. ആ ചോദ്യത്തിന് ഇവിടെ പ്രസ്കതിയില്ലെന്നും മറുപടി പറയില്ല എന്നതു തന്നെയാണ് ഈ ചോദ്യത്തിനുള്ള ഉത്തരമെന്നും സ്വാതി റെഡ്ഡി പറഞ്ഞു. പുതിയ ചിത്രമായ ‘മന്ത് ഓഫ് മധു’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ഒരു മാധ്യമ പ്രവർത്തകൻ വിവാഹമോചന അഭ്യൂഹങ്ങളിൽ പ്രതികരിക്കാമോ എന്ന് ചോദിച്ചത്.

‘‘ഞാൻ ഇതിൽ പ്രതികരണം തരില്ല. ഞാൻ എന്റെ കരിയർ ആരംഭിച്ചത് പതിനാറാം വയസ്സിലാണ്, അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോൾ എന്നെ എയറിൽ കയറ്റിയേനെ. കാരണം എങ്ങനെ പെരുമാറണം എന്നു പോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല.

ഒരു നടിയെന്ന നിലയിൽ എനിക്ക് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാൻ കരുതുന്നു. എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാൻ ഒന്നും പറയില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ ചോദ്യത്തിന് ഞാൻ മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ല.’’ സ്വാതി റെഡ്‌ഡി പറഞ്ഞു.

മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റാണ് സ്വാതിയുടെ ഭർത്താവ് വികാസ്. പൊതു സുഹൃത്തു വഴി പരിചയപ്പെട്ട ഇരുവരും അധികം വൈകാതെ പ്രണയത്തിലാവുകയായിരുന്നു. 2018 ഓഗസ്റ്റ് 30 ന് ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. പിന്നീട് കൊച്ചിയില്‍ വിരുന്നും ഒരുക്കിയിരുന്നു.

പതിനാറാം വയസ്സിൽ ഒരു ടെലിവിഷൻ ഷോ ചെയ്തുകൊണ്ടാണ് സ്വാതി തന്റെ കരിയറിന് തുടക്കമിടുന്നത്. ടെലിവിഷൻ ഷോയിലൂടെ കിട്ടിയ പ്രശസ്തി അവരെ സിനിമയിലെത്തിച്ചു. 2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന സിനിമയിലൂടെയാണ് സ്വാതി താരമാകുന്നത്. 2011ല്‍ ആമേന്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു സ്വാതിയുടെ മലയാളത്തിലേക്കുള്ള എൻട്രി. 2013ല്‍ പുറത്തിറങ്ങിയ നോര്‍ത്ത് 24 കാതവും സ്വാതിക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്ത ചിത്രമാണ്. തുടർന്ന് നാലു ചിത്രങ്ങളിൽ കൂടി സ്വാതി റെഡ്ഡി മലയാളത്തിൽ അഭിനയിച്ചു. വിവിധ ഭാഷകളിലായി മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT