ADVERTISEMENT

‘ജവാൻ’ സിനിമയുടെ ബോക്സ്ഓഫിസ് കലക്‌ഷൻ വ്യാജമാണോ എന്ന് ചോദിച്ച വിമർശകന് തക്ക മറുപടിയുമായി ഷാറുഖ് ഖാൻ. ‘‘ഷാറുഖ് ഖാന്‍.. ജവാന്റെ കള്ളക്കണക്കിനെ കുറിച്ച് എന്താണ് പറയാനുള്ളത്. വാർത്തകളിൽ നിർമാതാക്കൾ പുറത്തുവിടുന്നത് വ്യാജ കലക്‌ഷനാണെന്ന് പറയുന്നു.’’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ‘‘മിണ്ടാതിരിക്കൂ, എന്നിട്ട് എണ്ണിനോക്കൂ. എണ്ണുമ്പോള്‍ ഒരിക്കലും ശ്രദ്ധ തിരിക്കരുത്’’, എന്നായിരുന്നു ഷാറുഖ് ഖാന്റെ മറുപടി. കിങ് ഖാന്റെ മറുപടിയെ പ്രശംസിച്ച് നിരവധി ആരാധകർ രംഗത്തുവന്നു.

 

1004.92 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ വേൾഡ്‌വൈഡ് കലക്‌ഷൻ. നിർമാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കലക്‌ഷൻ പുറത്തുവിട്ടത്. ഇതോടെ  ആയിരം കോടി ക്ലബ്ലില്‍ ഇടം നേടിയ സിനിമയുള്ള ഏക തമിഴ് സംവിധായകനായി അറ്റ്‌ലിയും മാറി.

 

ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 500 കോടിയാണ്. കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കലക്‌ഷനാണ് ജവാന് ലഭിച്ചത്. 

 

ഇതിനു മുമ്പ് ഹിന്ദിയിൽ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയത് ആമിർ ഖാന്റെ ദംഗലും ഷാറുഖിന്റെ പഠാനുമാണ്. ഈ വർഷം ജനുവരിയിൽ റിലീസിനെത്തിയ പഠാൻ, 27 ദിവസം കൊണ്ടാണ് ആയിരം കോടിയിലെത്തിയത്. ദംഗൽ ആകട്ടെ ചൈനീസ് റിലീസോടെ ഈ ക്ലബ്ബില്‍ ഇടംപിടിക്കുകയായിരുന്നു. 2070 കോടി ആഗോള കലക്‌ഷനുള്ള ദംഗൽ തന്നെയാണ് ഹിന്ദിയിലെ ഏറ്റവും വലിയ പണംവാരി ചിത്രം.

 

രാജമൗലിയുടെ ബാഹുബലി 2, ആർആർആർ, പ്രശാന്ത് നീൽ–യാഷ് ടീമിന്റെ കെജിഎഫ് എന്നിവയാണ് ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയ മറ്റ് സിനിമകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com