ADVERTISEMENT

നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും പൊന്നോമനകളായ ഉയിരിനും ഉലകത്തിനും പിറന്നാള്‍ സമ്മാനമായി കിട്ടിയ ഒരു പെയ്ന്റിങ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. നയൻതാരയുടെ ഒരാരാധികയാണ് മനോഹരമായ പെയ്ന്റിങ് സമ്മാനിച്ചത്. ഉണ്ണിക്കണ്ണന്മാരായി മയിൽ കുഞ്ഞുങ്ങളെയും കയ്യിലെടുത്ത് ഓടുന്ന ഉയിരിനെയും ഉലകിനെയുമാണ് ചിത്രത്തിൽ കാണാനാകുന്നത്.

പെയ്ന്റിങ് കണ്ട് ആകാംക്ഷയോടെ നോക്കുന്ന നയൻതാരയെയും വിഡിയോയിൽ കാണാം. 

ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ ജനനം

ജയം രവി നായകനായെത്തുന്ന ഇരൈവൻ ആണ് നയൻതാരയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.

English Summary:

Nayanthara gets hand-painted portraits of sons Uyir and Ulag in Malaysia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com