ADVERTISEMENT

മോഹൻലാലിന്റെയും മലയാളത്തിന്റെയും ആദ്യ നൂറ് കോടി ചിത്രം പുലിമുരുകൻ റിലീസ് ചെയ്തിട്ട് ഏഴ് വർഷം പിന്നിടുമ്പോൾ സിനിമയുടെ ഒരു മേക്കിങ് വിഡിയോ പങ്കുവച്ച് നിർമാതാവ് ടോമിച്ചൻ മുളകുപാടം. സിനിമയിൽ ഇതുവരെ കാണാത്ത രംഗങ്ങളാണ് മേക്കിങ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മോഹൻലാലും സംഘവും ശബരിമലയ്ക്ക് പോകുന്ന രം​ഗങ്ങൾ ഉൾപ്പടെ ഉള്ളവ ഷൂട്ട് ചെയ്യുന്നത് വിഡിയോയിൽ കാണാം. മോഹൻലാലിന്റെ മീശപിരിയാണ് വിഡിയോയുടെ ആകര്‍‍ഷണം.

2016 ഒക്ടോബര്‍ 7ന് ആയിരുന്നു വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ റിലീസ് ചെയ്തത്. കമാലിനി മുഖര്‍ജി, ജഗപതി ബാബു, നോബി, ലാല്‍, വിനു മോഹന്‍, നമിത, സുരാജ് വെഞ്ഞാറമൂട്, ബാല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു. 

അതേസമയം, ജീത്തു ജോസഫിന്റെ ‘നേര്’ ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ക്രിസ്മസ് റിലീസ് ആയി നേര് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ ജനുവരി 26നും റിലീസ് ചെയ്യും.

English Summary:

Pulimurugan unseen making video

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com