ADVERTISEMENT

സിനിമയുടെ തിരക്കിൽ നിന്നും ഇനി പഠനത്തിന്റെ ലോകത്തേക്ക് സാനിയ ഇയ്യപ്പൻ. യുഎസിൽ 167 വർഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റി ഫോർ ദ് ക്രീയേറ്റീവ് ആർട്സിലെ വിദ്യാർഥിയായുകയാണ് താരം. ഇവിടെ ബിഎ (ഓണേഴ്‌സ്) ആക്ടിങ് ആൻഡ് പെർഫോമൻസ് എന്ന വിഷയത്തിലാണ് പഠനം.  സെപ്റ്റംബറിൽ കോഴ്സ് ആരംഭിച്ചു. തെക്കൻ ഇംഗ്ലണ്ടിലെ ആർട്സ് ആൻഡ് ഡിസൈൻ സർവകലാശാലയാണിത്.

സാനിയ തന്നെയാണ് സർവകലാശാല ഐഡി കാർഡ് പങ്കുവച്ച് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ലണ്ടനിൽ നിന്നുള്ള മനോഹര ചിത്രങ്ങളും ഇതിനൊപ്പം പങ്കുവച്ചു. 2026 ജൂൺ വരെയാണ് കോഴ്സ്.  പഠനത്തോടൊപ്പം തന്നെ സിനിമയും മുന്നോട്ടുകൊണ്ടുപോകാനാണ് സാനിയയുടെ തീരുമാനം. കരാര്‍ ഒപ്പിട്ട സിനിമകളെല്ലാം പൂർത്തിയാക്കുമെന്നും നടി പറയുന്നു.

saniya-iyappan-uk-222
ചിത്രത്തിനു കടപ്പാട്: www.instagram.com/_saniya_iyappan_/
saniya-iyappan-uk-2
ചിത്രത്തിനു കടപ്പാട്: www.instagram.com/_saniya_iyappan_/
saniya-iyappan-uk-22
ചിത്രത്തിനു കടപ്പാട്: www.instagram.com/_saniya_iyappan_/
saniya-iyappan-uk-21
ചിത്രത്തിനു കടപ്പാട്: www.instagram.com/_saniya_iyappan_/

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്.

English Summary:

Saniya Iyappan enrolls for a three-year undergraduate acting course in the UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com