ADVERTISEMENT

ക്ലാസ്മുറിയില്‍ കാമുകനൊപ്പം പ്രണയിച്ചിരിക്കുന്ന ഗൗരി കിഷന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പുതിയ ചിത്രമായ ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ വിഡിയോയാണ് കട്ട് ചെയ്ത് ചില രംഗങ്ങൾ മാത്രമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഗൗരി കിഷന്റെ കൂടെയുള്ളത് നടൻ ഷെർഷ ഷെരീഫ് ആണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നു പറഞ്ഞും പല ഓൺലൈൻ മാധ്യമങ്ങളിലും വാർത്ത വന്നിരുന്നു.

‘ലിറ്റിൽ മിസ് റാവുത്തർ’ സിനിമയുമായി ബന്ധപ്പെട്ട് ഇതുപോലെ രസകരമായ നിരവധി പ്രമോഷനൽ വിഡിയോകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്ത് രാത്രി പതിനൊന്ന് സുഹൃത്തുമായി പുറത്തുപോയ നടി ഗൗരി കിഷനും പൊലീസുകാരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വിഡിയോയും പ്രമോഷന്റെ ഭാഗമായി ടീം തയാറാക്കിയതായിരുന്നു.

ആറടി പൊക്കമുള്ള നായകനും നാലടിയുള്ള നായികയും തമ്മിലുള്ള രസകരമായ പ്രണയത്തെക്കുറിച്ചാണ് ലിറ്റിൽ മിസ് റാവുത്തർ പറയുന്നത്. നായകനായെത്തുന്ന ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. 

വിഷ്ണു ദേവ് ആണ് സംവിധാനം. ഗോവിന്ദ് വസന്ത സംഗീതം. ചിത്രം ഒക്ടോബർ 12ന് റിലീസ് ചെയ്യും.

English Summary:

Gouri G Kishan's viral video from Little Miss Rawther movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com