ADVERTISEMENT

മലൈക്കോട്ടൈ വാലിബനു ശേഷം ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ് നായകൻ. ആന്റണി വര്‍ഗീസിന്റെ പിറന്നാൾ ദിനത്തിലാണ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്.  ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ രണ്ടാമത്തെ ചിത്രമായിരിക്കുമിത്. പരസ്യ സംവിധായകൻ ഗോവിന്ദ് വിഷ്ണുവാണ് ഈ ചിത്രമൊരുക്കുന്നത്. ഗോവിന്ദും ദീപുരാജീവനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

മലൈക്കോട്ടൈ വാലിബന്റെ റിലീസിനു ശേഷമായിരിക്കും ആന്റണി വര്‍ഗീസ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല ജോണ്‍ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ചുറി ഫിലിംസ് എന്നീ ബാനറുകളില്‍ ആണ് ഷിബു ബേബി ജോണ്‍ ചിത്രം നിര്‍മിക്കുന്നത്. ജനുവരി 25നാണ് മോഹൻലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളില്‍ എത്തുക.  

ആര്‍ഡിഎക്‌സ്, ചാവേര്‍ തുടങ്ങിയ ചിത്രങ്ങളാണ് ആന്റണി വര്‍ഗീസിന്റെതായി അടുത്തിടെ പുറത്തുവന്നത്. ആര്‍ഡിഎക്‌സിന്റെ നിര്‍മാതാക്കളായ സോഫിയ പോളിന്റെ വീക്കന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ഏഴാമത്തെ പ്രൊഡക്‌ഷനിലും നായകനായി എത്തുന്നതും ആന്റണി തന്നെയാണ്.  

English Summary:

After Malaikottai Vaaliban, Shibu Baby John's Next With Antony Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com