ADVERTISEMENT

ദേശീയ സിനിമാ ദിനത്തിൽ പ്രേക്ഷകർക്ക് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരമൊരുങ്ങുന്നു. മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ ദിനമായ ഒക്ടേോബർ 13-ന് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാകും. കേരളത്തിലും ഈ ഓഫർ ലഭ്യമാണ്. 

ഒക്ടോബര്‍ 13-ന് ഏത് സമയത്തും ഓഫര്‍ ലഭിക്കും. ബുക്കിങ് ആപ്പുകളില്‍ 99 രൂപയ്‌ക്ക് പുറമേ അധിക ബുക്കിങ് ചാര്‍ജ് ഉണ്ടായിരിക്കും. തിയറ്ററുകളിലെ കൗണ്ടറുകളില്‍ 99 രൂപയ്‌ക്ക് ടിക്കറ്റ് എടുക്കാം. മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന് കഴിലുള്ള പിവിആര്‍ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളിലാണ് ഓഫര്‍ ലഭ്യമാവുക.

ബുക്ക്‌മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളില്‍ ഓഫര്‍ തുകയ്‌ക്ക് ടിക്കറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഐമാക്‌സ്, 4 ഡിഎക്‌സ്, റിക്ലൈനര്‍ തുടങ്ങിയ പ്രീമിയം വിഭാഗങ്ങള്‍ക്ക് ഓഫര്‍ ലഭ്യമല്ല. 

ടിനു പാപ്പച്ചന്റെ ചാവേർ, മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്, വിനയ് ഫോർട്ടിന്റെ സോമന്റെ കൃതാവ്, ഷാറുഖ് ഖാന്റെ ജവാൻ എന്നീ സിനിമകൾ ഈ ഓഫറിൽ ആസ്വദിക്കാനാകും.

English Summary:

Buy Movie Tickets Priced at Just Rs. 99 Online This National Cinema Day 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com