ADVERTISEMENT

ഷാഹിദ് കപൂറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തന്‍റെ ആദ്യ ബോളിവുഡ് ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ച് റോഷന്‍ ആന്‍ഡ്രൂസ്. തെന്നിന്ത്യൻ സുന്ദരി പൂജ ഹെഡ്ഗെ ആണ് ഇതുവരെ പേരിടാത്ത ചിത്രത്തിലെ നായിക. പൂജയുടെ പിറന്നാള്‍ ദിനമാണ് പുതിയ ചിത്രത്തിലെ കാസ്റ്റിങ് പ്രഖ്യാപനത്തിനായി അണിയറ പ്രവർത്തകർ തെരഞ്ഞെടുത്തത്. പൂജയ്ക്കും ഷാഹിദിനും നിർമാതാവ് സിദ്ധാര്‍ഥ് റോയ് കപൂറിനുമൊപ്പമുള്ള ഒരു ചിത്രവും റോഷന്‍ ആന്‍ഡ്രൂസ് പങ്കുവച്ചിട്ടുണ്ട്.

സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ആക്‌ഷൻ ത്രില്ലറാണ്. പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ഷാഹിദ് എത്തുന്നത്. ബോബി–സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ഹിന്ദിയിൽ സംഭാഷണമെഴുതുന്നത് ഹുസൈൻ ദലാൽ.

കഴിഞ്ഞ പതിനേഴ് വർഷമായി പല തലങ്ങളിലുള്ള വ്യത്യസ്ത സിനിമകൾ മലയാളികൾക്കു സമ്മാനിച്ച സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. ആദ്യ ചിത്രമായ ഉദയനാണ് താരത്തിൽ തുടങ്ങിയ ജൈത്രയാത്രയിൽ വേറിട്ട പല സിനിമാ അനുഭവങ്ങളാണ് റോഷൻ മലയാളികൾക്കു സമ്മാനിച്ചത്. മുംബൈ പൊലീസ്, നോട്ട് ബുക്ക്, കായംകുളം കൊച്ചുണ്ണി, ഹൗ ഓൾഡ് ആർ യു തുടങ്ങി ഓരോ സിനിമയിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സംവിധായകനാണ് റോഷൻ ആൻഡ്രൂസ്.

ഹൗ ഓൾഡ് ആർ യു സിനിമയുടെ തമിഴ് പതിപ്പായ 36 വയതിനിലൂടെ തമിഴിലും റോഷൻ ആൻഡ്രൂസ് ശ്രദ്ധനേടി. ദുൽഖർ സൽമാന്റെ സല്യൂട്ട്, നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ് എന്നിവയാണ് റോഷൻ അവസാനമായി സംവിധാനം ചെയ്ത ചിത്രങ്ങൾ.

English Summary:

Pooja Hegde to star opposite Shahid Kapoor in new action thriller directed by Rosshan Andrrews

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com