ADVERTISEMENT

പതിനെട്ടാം പിറന്നാൾ ആഘോഷമാക്കി നടി മീനാക്ഷി അനൂപ്. ‘‘എട്ടും പൊട്ടും തിരിയാത്ത കുട്ടിക്കിപ്പോ പതിനെട്ടായീന്നാ..’, എന്ന അടിക്കുറിപ്പോടെയാണ് പിറന്നാൾ ആഘോഷ ചിത്രങ്ങൾ മീനാക്ഷി സമൂഹമാധ്യമത്തിലൂ‍ടെ പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് മീനാക്ഷിക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. ‘‘എല്ലാവിധ അനുഗ്രഹങ്ങളും. ആയുരാരോഗ്യ സൗഖ്യം നേരുന്നു. മോൾക്ക് ഒരു പാട് അവസരങ്ങളും പേരും പ്രശസ്തിയും ലഭ്യമാകട്ടെ’’, എന്നാണ് പലരും കമന്റ് ചെയ്യുന്നത്. 

അനൂപ്– രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്. കോട്ടയത്തുള്ള കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ്, ആദിഷ് എന്നു പേരുള്ള സഹോദരങ്ങളുമുണ്ട്.

meenakshi-anoop-18-21
മീനാക്ഷി അനൂപ്
meenakshi-anoop-18-212
മീനാക്ഷി അനൂപ്
meenakshi-anoop-18-2
മീനാക്ഷി അനൂപ്
meenakshi-anoop-18-1
മീനാക്ഷി അനൂപ്

അഖിൽ എസ്. കിരൺ സംവിധാനം ചെയ്ത മധുര നൊമ്പരം എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ രം​ഗത്ത് എത്തുന്നത്. ജമ്‌ന പ്യാരി , ആന മയിൽ ഒട്ടകം എന്നീ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചു.

അമർ അക്ബർ അന്തോണിയിലെ പാത്തു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റിലീസ് ‘ഒപ്പം’ എന്ന സിനിമയിലെ കഥാപാത്രവും മീനാക്ഷിയുടെ കരിയറിൽ ശ്രദ്ധേയമായി. ടെലിവിഷൻ പരിപാടികളിൽ അവതാരകയായും മീനാക്ഷി തിളങ്ങുന്നുണ്ട്.

English Summary:

Meenakshi Anoop celebrated her 18th birthday with her family and close friends recently.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com