ADVERTISEMENT

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിനിടെ, 24 കാരറ്റ് സ്വർണത്തിൽ നിർമിച്ച ഐ ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയുമായി ബോളിവുഡ് നടി ഉർവശി റൗട്ടേല. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഫോൺ നഷ്ടപ്പെട്ട വിവരം നടി അറിയിച്ചത്. അഹമ്മദാബാദ് പൊലീസിനു നൽകിയ പരാതിയുടെ പകർപ്പും നടി പങ്കുവച്ചു.

‘‘അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ എന്റെ 24 കാരറ്റിന്റെ ഐഫോണ്‍ നഷ്ടമായി. ആര്‍ക്കെങ്കിലും ഫോണിനെക്കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ ദയവായി സഹായിക്കണം. സഹായിക്കാന്‍ പറ്റുന്ന ആളുകളെ ടാഗ് ചെയ്യൂ.’’- എന്നാണ് ഉര്‍വശി കുറിച്ചത്.

മത്സരം തുടങ്ങുന്നതിന് മുന്നോടിയായി സ്റ്റേഡിയത്തിൽ നിന്നുള്ള വിഡിയോയും അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോൺ നഷ്ടപ്പെടുന്നത്.

സണ്ണി ഡിയോൾ നായകനായ സിങ് സാബ് ദ് ഗ്രേറ്റ് എന്ന ചിത്രത്തിലൂടെയാണ് ഉർവശി റൗട്ടേല ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സനം രേ, ​ഗ്രേറ്റ് ഗ്രാൻഡ് മസ്തി, ഹേറ്റ് സ്റ്റോറി 4 എന്നീ ബോളിവുഡ് ചിത്രങ്ങളിലും ലെജൻഡ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഏജന്റ്, വാൾട്ടർ വീരയ്യ, സ്കന്ദ എന്നീ തെലുങ്ക് ചിത്രങ്ങളിലെ നൃത്തരം​ഗങ്ങളിലും ഉർവശി സാന്നിധ്യമറിയിച്ചു. ദിൽ ഹേ ഗ്രേ, ബ്ലാക്ക് റോസ് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

English Summary:

Urvashi Rautela loses 24 carat gold iPhone during India vs Pakistan match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com