ടൈഗർ 3 ട്രെയിലറില്‍ തിളങ്ങി രേവതി; കൊടും വില്ലനായി ഇമ്രാൻ ഹാഷ്മി
Mail This Article
പൂർണമായും യഷ് രാജ് സ്പൈ യൂണിവേഴ്സിൽ വരുന്ന ആദ്യ ചിത്രമായ ‘ടൈഗർ 3’ ട്രെയിലർ എത്തി. അവിനാശ് സിങ് ടൈഗർ റാത്തോർ എന്ന റോ ഏജന്റ് ആയി സല്‍മാൻ ഖാൻ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശർമയാണ്.
ടൈഗർ സിന്ദാ ഹേ, വാർ, പഠാൻ എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിനു ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ടൈഗറിന്റെ മകനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നാണ് സിനിമ തുടങ്ങുന്നതെന്നാണ് ട്രെയിറിൽ നിന്നുള്ള സൂചന.
കത്രീന കൈഫ് നായികയാകുന്ന ടൈഗർ 3യിൽ ഇമ്രാൻ ഹാഷ്മിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രൺവീർ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പഠാൻ ആയി ഷാറുഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുണ്ട്.
ഷാറുഖ് ഖാന്റെ ഫാൻ എന്ന ചിത്രമൊരുക്കിയ സംവിധായകന്റെ ആദ്യ ആക്‌ഷൻ എന്റർടെയ്നർ കൂടിയാണ് ടൈഗർ 3. പ്രീതം സംഗീതം. ദീപാവലി റിലീസ് ആയി നവംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും.