ADVERTISEMENT

ഏറെ പ്രിയപ്പെട്ട ആരാധകർക്കായി ഫാൻസ്മീറ്റ് നടത്തി നടി അനുമോൾ. അനുയാത്ര എന്ന തന്റെ യൂട്യൂബ് ചാനൽ സ്ഥിരമായി കാണുകയും സിനിമകളെയും ഇഷ്ടപ്പെടുന്ന മൂന്ന് ആരാധകരെയാണ് അനുമോൾ കാണാനായി തീരുമാനിച്ചത്. കൊയമ്പത്തൂർ ഒരു ഹോട്ടലിൽ വച്ചാണ് അനുവും ആരാധകരും കണ്ടുമുട്ടിയത്.

ഏറെ സ്നേഹം നിറഞ്ഞ നിമിഷങ്ങളായിരുന്നു ഫാൻസ് മീറ്റിൽ നടന്നത്. തമിഴ്നാട് സ്വദേശികളായ കീർത്തന, മീര, രമ്യ എന്നിങ്ങനെ മൂന്ന് പെൺകുട്ടികളാണ് അനുമോളെ നേരിട്ട് കണ്ട് സ്നേഹം പങ്കുവയ്ക്കാനായി എത്തിയത്. മൂവരും അനുമോൾക്ക് സർപ്രൈസ് ആയി കുറച്ച് ഗിഫ്റ്റുകളും കൊണ്ടുവന്നിരുന്നു. ഒരുപാട് സന്തോഷവും നിറയെ സ്നേഹവും കിട്ടിയ ഒരു ദിവസമായിരുന്നു ഇത് എന്നാണു മീറ്റപ്പിനെ പറ്റി അനുമോൾ കുറിച്ചത്.

മലയാളത്തിൽ മാത്രമല്ല തമിഴകത്തും നിരവധി ആരാധകരുള്ള താരമാണ് അനുമോൾ.  സിനിമ അഭിനയത്തിന് പുറമെ അനുയാത്ര എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ അനുമോൾ ആരാധകരുമായി പങ്കുവക്കാറുണ്ട്.  ആരാധകരുടെ സ്നേഹത്തെപ്പറ്റി അടുത്തിടെ അനുമോൾ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ പേര് കയ്യിൽ ടാറ്റൂ ആയി പതിച്ച ആരാധികയും ഫാൻസ് മീറ്റിനെത്തിയിരുന്നു.  

ആദ്യമായാണ് ഇങ്ങനെ ഒരു ഫാൻസ്‌ മീറ്റ് സംഘടിപ്പിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഏറെ സ്നേഹം പ്രകടിപ്പിക്കുന്ന മൂന്നുപേരെ മാത്രം വിളിച്ച് കാണാൻ തീരുമാനിക്കുകയായിരുന്നുവന്നും അനു പറയുന്നു. അനുവും പെൺകുട്ടികൾക്ക് ഗിഫ്റ്റ് സമ്മാനിച്ചു. വന്നവരിൽ രമ്യ എന്ന പെൺകുട്ടിയുടെ പിറന്നാൾ ആയിരുന്നു. രമ്യയ്ക്ക് പിറന്നാൾ ആശംസകൾ എന്നപേരിലാണ് ഫാൻസ് മീറ്റിന്റെ വിഡിയോ യൂട്യൂബ് ചാനലിൽ പങ്കുവച്ചത്.  

പെൺകുട്ടികൾക്ക് മടങ്ങിപ്പോകാൻ താല്പര്യമില്ലായിരുന്നെന്നും തന്റെ ഒപ്പം വരണമെന്ന് പറഞ്ഞെന്നും അനുമോൾ പറയുന്നു.

അതേ സമയം പെൻഡുലം എന്ന ചിത്രമാണ് നടിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ഈ വർഷം ഒടിടി പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങിയ അയാലി എന്ന തമിഴ് വെബ് സീരിസിലെ നടിയുടെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു.

English Summary:

Actress Anumol Fansmeet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com