‘ഉടുപ്പോ അതോ വലയോ?’; തമന്നയ്ക്കും മലൈകയ്ക്കും വിമർശനം; വിഡിയോ

Mail This Article
×
പ്രമുഖ ബോളിവുഡ് ഒടിടി അവാർഡിനെത്തിയ നടിമാരായ തമന്നയുടെയും മലൈക അരോറയുടെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. അവാർഡ് ചടങ്ങിനെത്തിയ നടിമാരുടെ വസ്ത്രധാരണത്തെ വിമർശിച്ച് നിരവധിപ്പേരാണ് രംഗത്തുവരുന്നത്.
നടിമാർ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ തുണി കൊണ്ടുതന്നെ നിർമിച്ചതാണോ അതോ വല കൊണ്ട് നെയ്തതാണോ എന്നതാണ് ചോദ്യം. സീ ത്രൂ വസ്ത്രങ്ങൾ എന്നാണ് ഇവയുടെ വിളിപ്പേര്.
ബ്ലൂ ഷിയർ ഗൗൺ ആണ് മലൈക തിരഞ്ഞെടുത്തത്. പ്രായത്തിനു ചേരുന്ന വസ്ത്രമല്ലെന്നും ഇത് വളരെ മോശമാണെന്നും വിമര്‍ശകർ പറയുന്നു.
മുംബൈയിൽ വച്ചു നടന്ന ചടങ്ങിൽ സുസ്മിത സെൻ, റിച്ച ഛദ്ദ, തമന്ന ഭാട്ടിയ, വരുൺ ധവാൻ, മലൈക അരോറ, കരൺ ജോഹർ തുടങ്ങി നിരവധിപ്പേര്‍ സന്നിഹിതരായിരുന്നു.
English Summary:
Tamannah Bhatiaa And Malaika Arora Attend on Redcarpet of OTT India Fest Awards
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.