ADVERTISEMENT

‘ഉടൽ’ എന്ന ചിത്രത്തിനു ശേഷം രതീഷ് രഘുനന്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് നായകനായ തങ്കമണിയുടെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ റിലീസ് ചെയ്തു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ  ആർ.ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്റെ 37മത് വാർഷിക ദിനത്തിൽ ആണ് പോസ്റ്റർ പുറത്തുവിട്ടത്. വൃദ്ധന്റെ ലുക്കില്‍ പ്രതികാരഭാവത്തിലുളള ദിലീപിനെ പോസ്റ്ററില്‍ കാണാം.

നീത പിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും അഭിനയിക്കുന്നു. 

പ്രശസ്ത മാസ്റ്റേഴ്സായ രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു ചിത്രം ദിലീപിന്റെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. 

ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജെ. നായർ, സൗണ്ട് ഡിസൈനർ ഗണേഷ് മാരാർ, മിക്സിങ് ശ്രീജേഷ് നായർ, കലാസംവിധാനം മനു ജഗത്, മേക്കപ്പ് റോഷൻ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ.

ഗാനരചന ബി.ടി. അനിൽ കുമാർ, പ്രോജക്ട് ഡിസൈനർ സജിത് കൃഷ്ണ, പ്രൊഡക്‌ഷൻ കൺട്രോളർ മോഹൻ 'അമൃത' പ്രോജക്ട് ഹെഡ് സുമിത്ത് ബി.പി. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, പിആർഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ശാലു പേയാട്, ഡിസൈൻ അഡ്സോഫ്ആഡ്സ്, വിതരണം ഡ്രീം ബിഗ് ഫിലിംസ്.

English Summary:

First look of Dileep's Thankamani out

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com