ADVERTISEMENT

നടി മഡോണ സെബാസ്റ്റ്യന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറലാകുന്നത്. ഹരികുമാർ ആണ് ഫൊട്ടോഗ്രാഫർ. ജോ എലിസ് ജോയ് ആണ് സ്റ്റൈലിങ്. കറുപ്പണിഞ്ഞ് അതീവ സ്റ്റൈലിഷ് ലുക്കിലാണ് മഡോണ പ്രത്യക്ഷപ്പെടുന്നത്.

madonna-sebastian-photoshoot-1
മഡോണ സെബാസ്റ്റ്യൻ. ചിത്രത്തിനു കടപ്പാട്: www.instagram.com/madonnasebastianofficial/
madonna-sebastian-photoshoot-2
മഡോണ സെബാസ്റ്റ്യൻ. ചിത്രത്തിനു കടപ്പാട്: www.instagram.com/madonnasebastianofficial/

ഐശ്വര്യ ലക്ഷ്മി ഉള്‍പ്പടെ നിരവധിപ്പേരാണ് നടിയെ പ്രശംസിച്ചെത്തിയത്. വിജയ്‍യുടെ ‘ലിയോ’ സിനിമയിൽ മഡോണ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. റിലീസ് വരെ അണിയറ പ്രവർത്തകർ ഉൾപ്പടെയുള്ളവർ രഹസമായി സൂക്ഷിച്ച കഥാപാത്രമായിരുന്നു ഇത്. എലിസ എന്നാണ് സിനിമയിലെ മഡോണയുടെ കഥാപാത്രത്തിന്റെ പേര്.

അതേ സമയം പത്മിനി എന്ന മലയാള ചിത്രത്തിലാണ് നടി ഇതിനു മുമ്പ് അവസാനം പ്രത്യക്ഷപ്പെട്ടത്. തമിഴിൽ കഴിഞ്ഞ വർഷം ഇറങ്ങിയ ‘കൊച്ചു വച്ച സിങ്കമെടാ’ എന്ന ചിത്രത്തിലാണ് ലിയോയ്ക്കു മുമ്പു മഡോണ അഭിനയിച്ചത്.

2022ൽ കയ്യും കളവും എന്ന വെബ് സീരിസിലും മഡോണ പ്രത്യക്ഷപ്പെട്ടു.

നാല് സിനിമകളാണ് മഡോണയുടേതായി റിലീസിനൊരുങ്ങുന്നത്.

English Summary:

Actress Madonna Sebastian Recent Photo Shoot Stills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com