ADVERTISEMENT

ഗിന്നസ് പക്രുവിനെ നായകനാക്കി, മോർസെ ഡ്രാഗൺ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ രാകേഷ് സുബ്രമണ്യൻ നിർമിക്കുന്ന ‘916 കുഞ്ഞൂട്ടൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ പ്രകാശനം ചെയ്തു. ഗിന്നസ് പക്രുവിന്റെ കൂടെ ടിനി ടോം പ്രധാന  കഥാപാത്രത്തെ അവതരിപ്പിക്കുന്ന "916 കുഞ്ഞൂട്ടൻ" എന്ന് ചിത്രത്തിന്റെ ചിത്രീകരണം വിജയദശമി ദിനത്തിൽ ഒക്ടോബർ 24-ന് കൊടുങ്ങല്ലൂരിൽ ആരംഭിച്ചു.

തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കുസ്വാമി, മുരുകദാസ്, മജീദ്,വടിവുടയാൻ, വിൻസെന്റ് ശെൾവ തുടങ്ങിയവരുടെ സഹ സംവിധായകനായി ഇരുപതു വർഷമായി പ്രവർത്തിച്ച ആളാണ് സംവിധായകനായ ആര്യൻ വിജയ്. കുടുംബ പശ്ചാത്തലത്തിൽ നർമത്തിനും ആക്‌ഷനും തുല്യപ്രധാന്യം നൽകി ആര്യൻ കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ.

കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും  പ്രധാന ലോക്കേഷനാകുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ്. ശ്രീനിവാസ റെഡ്ഢി നിർവഹിക്കുന്നു. അജീഷ് ദാസ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു.

എഡിറ്റർ അഖിലേഷ് മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പാസ്ക്കൽ ഏട്ടൻ, പ്രൊഡക്‌ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, കല പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, സ്റ്റിൽസ് ഗിരി ശങ്കർ, ഡിസൈൻ കോളിൻസ് ലിയോഫിൽ, കൊറിയോഗ്രാഫി പോപ്പി, ആക്‌ഷൻ ഫീനിക്സ് പ്രഭു, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ബേബി മാത്യുസ്, അസോഷ്യേറ്റ് ഡയറക്ടർ സുരേഷ് ഇളമ്പൽ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവ് ഷിന്റോ ഇരിങ്ങാലക്കുട, പിആർഒ എ.എസ്. ദിനേശ്.

English Summary:

Guinness Pakru starrer new film 916 Kunjoottan launched by Mohanlal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com