ആകാശത്തും ഭൂമിയിലും നക്ഷത്രങ്ങൾ നിറഞ്ഞ സന്ധ്യയിൽ താര സംഗമമായി മാറി കല്യാൺ ജ്വല്ലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷം. പുഴയ്ക്കൽ ശോഭാ സിറ്റിയിലെ കല്യാൺ വസതിയിൽ നടന്ന ആഘോഷത്തിൽ ഇന്ത്യൻ സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും പ്രമുഖരും പങ്കെടുത്തു.
സന്ധ്യാ വന്ദനവും തുടർന്ന് ദീപാഞ്ജലിയോടെയും ആരംഭിച്ച ചടങ്ങുകൾക്കു ശേഷം താരങ്ങൾ ഏറെ നേരം സൗഹൃദപരമായ അന്തരീക്ഷത്തിൽ സമയം ചിലവഴിച്ചു.
പുറത്ത് ദീപങ്ങൾ തെളിച്ച് ശേഷം വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലുവും താരങ്ങൾ വീക്ഷിച്ചു. താരപ്പകിട്ടാര്‍ന്ന അവാർഡ് നിശയെന്നു തോന്നിക്കുന്ന സംഗമം.
കത്രീന കൈഫ്, അജയ് ദേവ്ഗൺ, ശിൽപ ഷെട്ടി, കൃതി സനോൺ, ജാൻവി കപൂർ, രശ്മിക മന്ദാന, സൊനാക്ഷി സിൻഹ, പ്രഭു, നാഗാർജുന, നാഗചൈതന്യ, വമിഖ ഗബ്ബി, ടൊവിനോ തോമസ്, അഖിൽ സത്യൻ, അനൂപ് സത്യൻ, സത്യന്‍ അന്തിക്കാട്, ദിലീപ്, കാവ്യ മാധവൻ, മീനാക്ഷി ദിലീപ്, മഹാലക്ഷ്മി ദിലീപ്, റെജീന കസാൻഡ്ര, വരലക്ഷ്മി ശരത്കുമാര്‍, നവ്യ നായർ, ദുർഗ കൃഷ്ണ, അനശ്വര രാജൻ, പ്രിയ വാരിയർ, നീരജ് മാധവ്, ജൂഡ് ആന്തണി, കിന്‍ജൽ രാജ്പ്രിയ, സുരേഷ് കുമാർ, മേനക സുരേഷ് കുമാർ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപ്പേര്‍ ചടങ്ങിനെത്തി.
കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ, എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമൻ, രമേശ് കല്യാണരാമൻ, കല്യാൺ ഡവലപ്പേഴ്സ് എംഡി കാർത്തിക് രമണി തുടങ്ങിയവർ നേതൃത്വം നൽകി. അനൂപ് ശങ്കർ, ഗായത്രി അശോക്, പുർബയാൻ ചാറ്റർജി എന്നിവർ സംഗീത വിരുന്നൊരുക്കി.
English Summary:
Kavya Madhavan, Katrina Kaif, Janhvi Kapoor And More Celebs Attend Kalyanaraman Family's Navratri Puja
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.