ADVERTISEMENT

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന ‘ലിയോ’ സിനിമയുടെ സ്നീക്പീക് വിഡിയോ പുറത്തിറങ്ങി. ഗൗതം മേനോനൊപ്പമുള്ള സിനിമയുടെ തുടക്കത്തിൽവരുന്നൊരു രംഗമാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. 

ഹിമാചൽപ്രദേശിലെ ഒരു ഗ്രാമത്തിൽ ആനിമൽ റസ്ക്യൂവറും കോഫി ഷോപ്പ് ഉടമയുമാണ് പാർഥിപൻ എന്ന കഥാപാത്രമായാണ് വിജയ് ചിത്രത്തിലെത്തുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ജോഷി എന്ന കഥാപാത്രമായി ഗൗതം മേനോനും അഭിനയിക്കുന്നു.

അതേസമയം മികച്ച അഭിപ്രായങ്ങളും ഹൗസ്ഫുൾ ഷോകളുമായി റെക്കോർഡ് കലക്‌ഷനിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. 

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി: മനോജ് പരമഹംസ, ആക്‌ഷൻ: അൻപറിവ് , എഡിറ്റിങ്: ഫിലോമിൻ രാജ്, പിആർഓ: പ്രതീഷ് ശേഖർ.

English Summary:

Leo Sneak Peek Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com