‘ഡില്ലി തിരിച്ചുവരും’; ‘കൈതി’യിലെ കാണാക്കാഴ്ചകൾ; വിഡിയോ
Mail This Article
തമിഴിലെ ബ്ലോക്ബസ്റ്റർ ആക്‌ഷൻ ത്രില്ലറായ ‘കൈതി’ റിലീസ് ചെയ്ത് നാല് വർഷമാകുമ്പോൾ സിനിമയുടെ മേക്കിങ് വിഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ. വിഡിയോയുടെ അവസാനം ഡില്ലി തിരിച്ചുവരുമെന്നൊരു അറിയിപ്പും നൽകുന്നുണ്ട്.
ലോകേഷ് കനകരാജിന്റെയും കാർത്തിയുടെയും ഏറ്റവും മികച്ച സിനിമകളിലൊന്നായ ‘കൈതി’ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെയും ആദ്യ സിനിമയാണ്. 2022ൽ റിലീസ് ചെയ്ത ‘വിക്രം’ സിനിമയും കൈതിയുടെ തുടർച്ചയാണ് പറയുന്നത്. ഇപ്പോൾ ഇറങ്ങിയ ‘ലിയോ’ സിനിമയിലും കൈതി സിനിമയിൽ നിന്നുള്ള പരാമർശമുണ്ട്.
തമിഴില്‍ ഇനി ഏറ്റവുമധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കൈതി 2. അതേസമയം, ലോകേഷ് യൂണിവേഴ്സിൽ ഇനി വരാനിരിക്കുന്നത് കൈതി 2, റോളക്സ്- എ സ്റ്റാർഡ് എലോൺ, വിക്രം 2 എന്നിവയാണെന്ന് ലോകേഷ് അടുത്തിടെ പറഞ്ഞിരുന്നു.
‘ലിയോ’ ആണ് ലോകേഷിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രജിനികാന്ത് സിനിമ പൂർത്തിയാക്കിയ ശേഷമാകും കൈതി 2 ആരംഭിക്കുക.