ADVERTISEMENT

അഭിനയിച്ച സിനിമകളിൽ നാടൻ കഥാപാത്രങ്ങളായെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ആർഷ ബൈജുവിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മോഡേൺ വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ആർഷ പ്രത്യക്ഷപ്പെടുന്നത്.

2019-ൽ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് ആർഷ അഭിനയരംഗത്തെത്തുന്നത്. 2021ൽ, കരിക്ക് ഫ്ലിക് നിർമിച്ച ‘ആവറേജ് അമ്പിളി’ എന്ന മിനിസീരിയലിൽ പ്രധാന വേഷം ചെയ്തു. വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിൽ മീനാക്ഷി എന്ന നായിക കഥാപാത്രത്തെയും ആർഷ ഗംഭീരമാക്കി.

മധുര മനോഹര മോഹം, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങളാണ് ആർഷയുടേതായി അവസാനം റിലീസിനെത്തിയത്.

എടത്വ സെന്റ് അലോഷ്യസ് കോളജിൽ എംഎ വിദ്യാർഥിയാണ് ആർഷ. ഷെയ്ൻ നിഗം നായകനായെത്തുന്ന ഖുർബാനിയാണ് ആർഷയുടെ പുതിയ റിലീസ്.

English Summary:

Aarsha Baiju's Latest Glam Photoshoot Leaves Internet Amused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com