പിൻ കുത്തിയ റബ്ബർ ചെരുപ്പുമായി വിക്രത്തിന്റെ മാസ്; വിഡിയോ വൈറൽ
Mail This Article
ചിയാൻ വിക്രം ആരാധകർക്കൊരു സർപ്രൈസ് ആയിരുന്നു എച്ച് ആർ പിക്ചേഴ്സിന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം. ഗംഭീര ടീസറോടെയാണ് വിക്രത്തിന്റെ അറുപത്തിരണ്ടാം ചിത്രം നിർമാതാക്കൾ പ്രഖ്യാപിച്ചത്. പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എസ്.യു.അരുൺ കുമാറാണ് ‘ചിയാൻ 62’ സംവിധാനം ചെയ്യുന്നത്.
ഒരു ഗംഭീര ചിത്രത്തിന്റെ ട്രെയിലർ പോലെ തന്നെ ഒരുക്കിയിരിക്കുന്ന വിഡിയോ മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. നാൽപത് ലക്ഷത്തോളം കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലാണ് ചിയാൻ 62 അന്നൗൺസ്‌മെന്റ് വിഡിയോ.
പ്രമുഖ നിർമാണ കമ്പനിയും വിതരണ കമ്പനിയുമായ എച്ച്ആർ പിക്‌ചേഴ്‌സിന് വേണ്ടി റിയ ഷിബു നിർമിക്കുന്ന ‘ചിയാൻ 62’ തീവ്രവും ആകർഷകവുമായ ആക്‌ഷൻ എന്റർടെയ്‌നർ ആയിരിക്കുമെന്ന് അനൗൺസ്മെന്റ് വിഡിയോ ഉറപ്പുതരുന്നു. റബ്ബര്‍ ചെരുപ്പ് ധരിച്ച് ലോക്കലായി എത്തുന്ന വിക്രത്തെയാണ് വിഡിയോയിൽ കാണാനാകുന്നത്.
ജി.വി. പ്രകാശ് സംഗീത സംവിധാനം നിർവഹിക്കുന്നു. 2024 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഇൻട്രൊ രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിച്ച് ആരാധകർക്കു മുന്നിലെത്തിച്ചിരിക്കുന്നത്.
മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഓ : പ്രതീഷ് ശേഖർ.