ADVERTISEMENT

കേരളപ്പിറവി ദിനത്തിൽ മലയാളികൾക്കു സമ്മാനമായി അത്യപൂർവ ഫോട്ടോ. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള അപൂർവ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മലയാളത്തനിമയിൽ മുണ്ട് ധരിച്ചാണ് മൂവരും പ്രത്യക്ഷപ്പെടുന്നതും. സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരരാജാക്കന്മാർ.

mohanlal-mammootty-keraleeyam

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഥമ കേരളീയം വാരാഘോഷം ഉദ്ഘാടനം ചെയ്തു. കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ സിനിമാ താരങ്ങളും വ്യവസായികളായ എം.എ.യൂസഫലി, രവി പിള്ള, വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

കേരളം ഇതുവരെ കൈവരിച്ച പുരോഗതി ലോകത്തോടു വിളിച്ചു പറയുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. 42 വേദികളിലായി നടക്കുന്ന കേരളീയത്തിൽ ഭാവി കേരളത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന സെമിനാറുകൾ, പ്രദർശനങ്ങൾ, ബിസിനസ് മീറ്റുകൾ, ട്രേഡ് ഫെയർ, ഭക്ഷ്യമേള, ചലച്ചിത്രമേള, കലാപരിപാടികൾ എന്നിവ നടക്കും.

mammootty-kamal

ഉദ്ഘാടനച്ചടങ്ങിനുശേഷം 2 മണിയോടെ  വേദികൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.നാളെ മുതൽ രാവിലെ 10 മുതൽ രാത്രി 10 മണി വരെ പൊതുജനങ്ങൾക്ക് വിവിധ വേദികളിലേക്ക്  പ്രവേശനമുണ്ടാകും. ചലച്ചിത്രമേള അടക്കം എല്ലാ വേദികളിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്.

English Summary:

Kamal Haasan, Mammootty, Mohanlal and Sobhana for opening ceremony of Keraleeyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com