ADVERTISEMENT

നടി നൈല ഉഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് ആരാധകരുടെയും സഹപ്രവർത്തകരുടെയും ഇടയിൽ വൈറലാകുന്നത്. സുഹൃത്തിനൊപ്പം ഊഞ്ഞാലാടുന്ന വിഡിയോയാണ് നടി പങ്കുവച്ചത്. വിഡിയോയുടെ അവസാനം രണ്ടുപേരും ഊഞ്ഞാലിൽനിന്നു താഴെ വീഴുന്നതും കാണാം. ‘മികച്ച ബാലി ഊഞ്ഞാലാട്ടം’ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എസ്തര്‍ അനില്‍, വീണ നായര്‍ തുടങ്ങി നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ‘ചിരിച്ചു വീണതാണോ, വീഴുന്നതു കണ്ട് ചിരിച്ച് വയ്യാതായി’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ സംഭവത്തിനുശേഷം ശേഷം നടന്നത് എന്താണെന്ന് അറിയണമെന്ന് പറയുന്നവരുമുണ്ട്.

ഇന്തൊനീഷ്യയിലെ ബാലിയിൽ അവധി ആഘോഷിക്കുകയാണ് നൈല ഇപ്പോൾ. അവിടെ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും ആരാധകർക്കിടയിൽ തരംഗമാണ്. 

ദുൽഖർ സൽമാൻ നായകനായ ‘കിങ് ഓഫ് കൊത്ത’ എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്. ജോജു ജോർജിനെ നായകനാക്കി ജോഷി ഒരുക്കുന്ന ‘ആന്റണി’യാണ് നൈലയുടെ പുതിയ റിലീസ്.

English Summary:

Nyla Usha Shares Funny Video With Her Friend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com