ADVERTISEMENT

കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്ന നടൻ ദിലീപിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷനു കോഴിക്കോടെത്തിയ താരത്തിനു മടങ്ങാൻ വിമാനം കിട്ടാതെ വന്നപ്പോഴാണ് മലബാർ എക്സ്പ്രസിൽ കൊച്ചിയിലെത്തിയത്.

കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്ന ഒരു നടന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കറുത്ത വസ്ത്രങ്ങളും തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച താരം മുഖം മാസ്ക് കൊണ്ട് മറച്ചിട്ടുള്ളതുകൊണ്ട് ആരാണ് ഇരിക്കുന്നതെന്ന് അധികമാർക്കും മനസ്സിലായില്ല. ദിലീപിന്റെ ഫാൻ പേജിലൂടെയാണ് വിഡിയോ പ്രചരിച്ചത്. 

മുൻ‌പും ദിലീപ് ഇങ്ങനെ ട്രെയിനിൽ ഇങ്ങനെ യാത്ര ചെയ്യാറുണ്ടെന്ന് നടനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. കണ്ണൂരിലേക്കുള്ള യാത്രകൾ ചിലപ്പോൾ ട്രെയിനിലാകും.

ഉദയകൃഷ്ണയുടെ തിരക്കഥയിൽ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബാന്ദ്ര’. തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ ആണ് നായിക. മുംബൈ പശ്ചാത്തലമായ ചിത്രത്തിൽ മംമ്ത മോഹൻദാസ്, ലെന എന്നിവരും ശ്രദ്ധേയവേഷങ്ങളിലുണ്ട്.

English Summary:

Dileep at Kozhikode railway station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com