ADVERTISEMENT

കമൽഹാസൻ–മണിരത്നം കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ സിനിമയിൽ ദുൽഖർ സൽമാനും. ഓക്കെ കൺമണിക്കു േശഷം മണിരത്നം ചിത്രത്തിൽ ദുൽഖർ വീണ്ടുമെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 1987ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ ‘നായകനു’ ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് കെച്ച്234 എന്നാണ് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. 35 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കമല്‍ഹാസന്‍-മണിരത്നം ടീം ഒന്നിക്കുന്നു എന്നത് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. 

വലിയ താര നിരയാണ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. തൃഷയാണ് നായിക. ആക്‌ഷന് പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന് അൻപറിവ് സഹോദരങ്ങളാണ് ആക്‌ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.

രവി.കെ ചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകർ പ്രസാദ്. പ്രൊഡക്‌ഷൻ ഡിസൈനർ ശർമിഷ്ഠ റോയ്. കോസ്റ്റ്യൂം ഏക ലഖാനി. കമൽഹാസൻ സ്റ്റൈലിസ്റ്റ് അമൃത റാം. ഹെയർ ആൻഡ് മേക്കപ്പ് രഞ്ജിത്ത് അമ്പാടി.

എ.ആര്‍. റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രം റെഡ് ജയിന്‍റ് മൂവിസിന്‍റെ ബാനറില്‍ ഉദയനിധി സ്റ്റാലിനാണ് അവതരിപ്പിക്കുന്നത്. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസനും മദ്രാസ് ടോക്കീസിന്‍റെ ബാനറില്‍ മണിരത്നം, ആര്‍. മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. 

ഹേയ് സിനാമിക എന്ന ചിത്രത്തിനു ശേഷം ദുൽഖർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കുന്ന പുതിയ ചിത്രത്തിലും ദുൽഖർ അഭിനയിക്കുന്നുണ്ട്.

English Summary:

Official: Dulquer Salmaan joins the cast of Kamal Haasan's KH 234

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com