ADVERTISEMENT

പ്രതിശ്രുത വരൻ കാനഡയില്‍ നിന്നും പകർത്തിയ നടി അമേയ മാത്യുവിന്റെ മനോഹര ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ‘‘അങ്ങനെ കാനഡയിൽ നിന്നും ആദ്യത്തെ പോസ്റ്റ് റിപ്പോർട്ടിങ്ങുമായി കിരണിനൊപ്പം അമേയ’’–ഇതായിരുന്നു ചിത്രത്തിനൊപ്പം അമേയ പങ്കുവച്ച അടിക്കുറിപ്പ്. കഴിഞ്ഞ ദിവസമാണ് താൻ വിദേശത്തേക്ക് യാത്ര പോകുകയാണെന്ന വിവരം ആരാധകരുമായി പങ്കുവയ്ക്കുന്നത്. എന്നാൽ എവിടേക്കാണ് യാത്ര എന്നു മാത്രം നടി പറഞ്ഞിരുന്നില്ല.

ameya-mathew-kiran
അമേയ മാത്യു
ameya-mathew3
അമേയ മാത്യു

കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ പ്രതിശ്രുത വരൻ. സോഫ്റ്റ്‍വയർ എൻജിനീയറായ കിരൺ കാനഡയിലാണ് ജോലി ചെയ്യുന്നത്. ഈ വർഷം മെയ് മാസമായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. 

ameya-mathew31
അമേയ മാത്യുവും കിരണും

കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. 

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അമേയ. മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഷൂട്ടുകളും ആരാധകരുടെ ഇടയിൽ വൈറലാവാറുണ്ട്.

English Summary:

Ameya Mathew in Canada with her future husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com