ബീച്ച് ഫോട്ടോഷൂട്ടുമായി റിമ കല്ലിങ്കൽ; ചിത്രങ്ങൾ
Mail This Article
നടി റിമ കല്ലിങ്കല്ലിന്റെ ഏറ്റവും പുതിയ ബീച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സുഹൃത്ത് ദിയ ജോണിനൊപ്പമുള്ള മാലി ദ്വീപ് യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണിത്. ദിയ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.
‘‘നിങ്ങൾ എപ്പോഴെങ്കിലും സുഹൃത്തുമായി ഹാങ്ഔട്ട് ചെയ്ത് ചിരിച്ച് ഉല്ലസിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിത പ്രശ്‌നങ്ങളെല്ലാം പൂർണമായും മറക്കും വിധം ആ നിമിഷം വഴിതെറ്റുകയും ചെയ്തിട്ടുണ്ടോ? ആ നിമിഷങ്ങളിലാണ് ഞാൻ ജീവിക്കുന്നത്.’’–ചിത്രങ്ങൾ അടിക്കുറിപ്പായി ദിയ കുറിച്ചു.
അഭിനേത്രി എന്നതിനു പുറമെ നര്‍ത്തകി, നിര്‍മാതാവ് എന്നീ നിലകളിലും തന്റെ പേര് അടയാളപ്പെടുത്തിയ നടിയാണ് റിമ. ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് റിമയുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം.
യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മനോഹരമായ ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്.