ADVERTISEMENT

മലയാളത്തിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍’ ഹിന്ദി റീമേക്ക് ടീസർ എത്തി. ‘മിസിസ്’ എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. നിമിഷ സജയൻ അവതരിപ്പിച്ച നായികാ വേഷത്തില്‍ സന്യ മല്‍ഹോത്ര എത്തുന്നു.

‘കാര്‍ഗോ’ സിനിമ ഒരുക്കിയ ആരതി കാദവ് ആണ് 'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍' ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്. ഹര്‍മന്‍ ബവേജയാണ് നിർമാണം. സുരാജ് വെഞ്ഞാറമൂടിന്‍റെ വേഷത്തില്‍ നിഷാന്ത് ദഹിയ എത്തുന്നു. കൻവൽ ജിത് സിങ് ആണ് മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്.

സംഗീതം സാഗർ ദേശായി, ഫൈസൻ ഹുസൈൻ, ഛായാഗ്രഹണം പ്രതാം മേഹ്ത.

ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്‍റെ തമിഴ് റീമേക്കും റിലീസ് ചെയ്തിരുന്നു. ഐശ്വര്യ രാജേഷും രാഹുല്‍ രവീന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English Summary:

‘The Great Indian Kitchen’ Hindi remake Mrs Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com