ADVERTISEMENT

‘ബാന്ദ്ര’ സിനിമ ഏറ്റെടുത്ത പ്രേക്ഷകർക്കു നന്ദി പറഞ്ഞ് ദിലീപും അരുൺ ഗോപിയും. പല തിയറ്ററുകളിലും ഷോയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും തിയറ്ററുകൾ ഹൗസ്ഫുൾ ആകുന്ന സന്തോഷത്തിലാണ് തങ്ങളെന്നും ദിലീപ് പറയുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് ദിലീപ് എത്തിയത്. സംവിധായകൻ അരുൺ ഗോപിയും കലാഭവൻ ഷാജോണും ഒപ്പമുണ്ടായിരുന്നു.

‘‘ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് വർക്ക് ചെയ്ത ബാന്ദ്ര തിയറ്ററുകളിെലത്തിയിരിക്കുകയാണ്. രാമലീലയ്ക്കു േശഷം ഞങ്ങൾ വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ്. ബാന്ദ്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. ഒരുപാട് പേർ ചിത്രം കണ്ട ശേഷം വിളിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞു. ഇന്ന് പല തിയറ്ററുകളിലും ഷോയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. തിയറ്ററുകൾ ഹൗസ്ഫുൾ ആകുന്നു. ആ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി.

ഈ സിനിമയിൽ ഏറ്റവും നല്ല പെർഫോമൻസ് കാഴ്ച്ച വച്ച ആളാണ് ഷാജോൺ. രണ്ട് ഗെറ്റപ്പിലാണ് അദ്ദേഹം വരുന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് സിനിമയിലും അഭിനയിച്ചിരിക്കുന്നത്. രാമലീലയിലൂടെ നമ്മൾ കണ്ടതാണ് അരുണിന്റെ കഴിവ്. രാമലീലയിൽ പ്രതികാരമാണ് പറഞ്ഞതെങ്കിൽ ഈ ചിത്രത്തിൽ പറയുന്നത് പ്രണയകഥയാണ്.

തമന്ന ഭാട്ടിയയാണ് നായിക. അവരുടെ ആദ്യ മലയാള സിനിമയാണ്. ഈ സിനിമയിൽ തമന്നയല്ലാതെ മറ്റൊരു നടിയെയും ആ കഥാപാത്രമായി സങ്കൽപ്പിക്കാനാകില്ലെന്നും ഒരുപാട് പേർ പറഞ്ഞു. ഈ കഥ കേട്ടപ്പോൾ തന്നെ മലയാളത്തിൽ വരാത്തൊരു നടിയായിരിക്കണം ഈ കഥാപാത്രം ചെയ്യേണ്ടതെന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് തമന്ന ഇതിൽ ഭാഗമാകുന്നത്. മംമ്തയും ഞാനും ഇതിനു മുമ്പും ഒരുപാട് നല്ല സിനിമകൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്.

വേറൊരു ഫീൽ ഉള്ള സിനിമ കണ്ടു എന്നാണ് ഒരുപാട് പേർ വിളിച്ചു പറഞ്ഞത്. അതിൽ വലിയ സന്തോഷം. ഈ സിനിമ തിയറ്ററിൽ തന്നെ കാണണം, ഇതൊരു ഡോൺ സിനിമയോ ഗ്യാങ്സ്റ്റർ ചിത്രമോ അല്ല. പക്വതയെത്തിയ രണ്ട് ആളുകളുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്. വളരെ കഷ്ടപ്പെട്ട് ഒരു സിനിമ കൊണ്ടുവന്നപ്പോൾ ആ സിനിമ കാണുവാൻ വേണ്ടി വിലയേറിയ സമയമൊക്കെ മാറ്റിവച്ച് തിയറ്ററുകളിലെത്തിയതിന് ഒരുപാട് നന്ദി. ഈ സിനിമ ഞങ്ങൾക്ക് അത്രയും പ്രിയപ്പെട്ട സിനിമയാണ്, അത്രയും ആവശ്യമുള്ള സിനിമയാണ്. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ഞങ്ങളോടൊപ്പം ണ്ടാകണം.

കുടുംബത്തിനാണ് ഈ സിനിമ ഇഷ്ടപ്പെടുന്നതെന്ന് കേൾക്കുന്നു. അവർക്ക് ഇതിലെ ബന്ധങ്ങളും മറ്റും റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. സ്ത്രീജനങ്ങളാണ് കൂടുതലും ഇഷ്ടപ്പെടുന്നത്.’’–ദിലീപ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com