ഹെലികോപ്റ്ററിനു മുന്നിൽ തോക്കുമായി ‘അബ്റാം ഖുറേഷി’; ‘എംപുരാൻ’ ഫസ്റ്റ്ലുക്ക്

Mail This Article
മലയാളി സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ‘എംപുരാൻ’ ഫസ്റ്റ്ലുക്ക് എത്തി. ഹെലികോപ്റ്ററിനു മുന്നിൽ തോക്കുമായി നിൽക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. തിരിഞ്ഞു നിൽക്കുന്നതുകൊണ്ട് മോഹൻലാലിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. ലൂസിഫർ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലും മോഹൻലാലിന്റെ മുഖം കാണിച്ചിരുന്നില്ല.

വടക്കെ ഇന്ത്യയിലെ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായാണ് വിവരം. ലൊക്കേഷന്‍ ഹണ്ടിനായി വീണ്ടും യുകെയില്‍ എത്തിയിരിക്കുകയാണ് പൃഥ്വിയും സംഘവും. വിദേശത്താകു സിനിമയുടെ കൂടുതൽ ചിത്രീകരണവും നടക്കുക.
സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. വമ്പന്‍ ബജറ്റിൽ ഒരുങ്ങുന്ന എമ്പുരാനിൽ ആശീർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്‌ഷൻസും കൈകോർക്കുന്നു.
ടൊവിനോ തോമസ്, മഞ്ജു വാരിയർ, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം പുതിയ കുറച്ച് താരങ്ങൾ കൂടി എംപുരാനിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സംഗീതം ദീപക് ദേവ്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്.