കാവ്യ മാധവന്റെ ഒക്കത്തിരുന്ന് മഹാലക്ഷ്മിയുടെ ദീപാവലി ആഘോഷം; ചിത്രങ്ങൾ

Mail This Article
ദീപാവലി ദിനത്തിൽ കാവ്യ മാധവൻ പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ചുവന്ന പട്ടുപാവാടയും ബ്ലൗസും ധരിച്ച് അമ്മയുടെ ഒക്കത്തിരുന്ന് ദീപാവലി വിളക്കുകൾ ആസ്വദിക്കുന്ന കുട്ടിയാണ് മഹാലക്ഷ്മി. മൺചിരാതുകളെ നോക്കി തന്റെ കൗതുകം മറച്ചുവയ്ക്കുന്നില്ല മഹാലക്ഷ്മി. മകൾക്കൊപ്പം ദീപാവലി ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ കാവ്യ മാധവൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

കാവ്യാ മാധവന്റെ ബ്രാൻഡ് ലക്ഷ്യയിൽ നിന്നുമാണ് അമ്മയുടെയും മകളുടെയും വസ്ത്രങ്ങൾ. അനൂപ് ഉപാസനയാണ് കാവ്യാ മാധവന്റെയും മഹാലക്ഷ്മി ദിലീപിന്റെയും ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് ഇപ്പോൾ കാവ്യയും ദിലീപും താമസിക്കുന്നത്.

തന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ വിപണനം സജീവമാക്കാനുള്ള തയാറെടുപ്പിലാണ് കാവ്യ ഇപ്പോൾ. ലക്ഷ്യ എന്ന പേരിലുള്ള ഡിസൈനർ വസ്ത്രങ്ങളുടെ വെബ്സൈറ്റിലും കാവ്യയുടെ മനോഹര ചിത്രങ്ങൾ കാണാം. ഇൻസ്റ്റഗ്രാമിൽ ദിലീപിനെയും മീനാക്ഷിയെയും കൂടാതെ നടി ഫോളോ ചെയ്യുന്ന ഏക പേജും ലക്ഷ്യയുടേതാണ്.
മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. 2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.