ADVERTISEMENT

സഹവേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ഒരു ഭാരത സർക്കാർ ഉത്പന്നം എന്നാണ് ചിത്രത്തിന്റെ പേര്. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലി കിഷോർ ആണ് നായിക. ബൈക്കിൽ നാല് കുട്ടികളെയും വച്ച് യാത്ര ചെയ്യുന്ന സുബീഷിനെയും ഷെല്ലിയെയും പോസ്റ്ററിൽ കാണാം. ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‌സിനിമയുടെ പ്രധാന ലൊക്കേഷൻ കാസർകോട് ആയിരുന്നു.

നർമത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ ഗൗരി ജി. കിഷൻ, ലാൽ ജോസ്, വിനീത് വാസുദേവ്, അജു വർഗീസ്, ജാഫർ ഇടുക്കി, ഗോകുൽ എന്നിവരും അണിനിരക്കുന്നു. ഭവാനി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജഗനാഥൻ, ടി.വി. കൃഷ്ണൻ തുരുത്തി, കെ.സി. രഘുനാഥ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവഹിക്കുന്നു.

subeesh

നിസാം റാവുത്തർ തിരക്കഥ, സംഭാഷണമെഴുതുന്നു. സംഗീതം അജ്മൽ ഹസ്ബുള്ള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, കല ഷാജി മുകുന്ദ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് അജി മസ്ക്കറ്റ്, പരസ്യകല യെല്ലൊ ടൂത്ത്സ്, എഡിറ്റർ ജിതിൻ ഡി.കെ.,ക്രിയേറ്റീവ് ഡയറക്ടർ രഘുരാമവർമ. 

ചീഫ് അസോഷ്യേറ്റ് ഡയറക്ടർ എം.എസ്. നിതിൻ, അസോഷ്യേറ്റ് ഡയറക്ടർ അരുൺ പി.എസ്., അസിസ്റ്റന്റ് ഡയറക്ടർ ശ്യാം, അരുൺ, അഖിൽ, ഫിനാൻസ് കൺട്രോളർ രഞ്ജിത്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, പ്രൊഡക്‌ഷൻ മാനേജർ വിവേക്, പിആർഒ എ.എസ്. ദിനേശ്.

English Summary:

Oru Bharatha Sarkar Ulpannam First Look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com