ADVERTISEMENT

ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു  രചനയും സംവിധാനവും ചെയ്യുന്ന  അദൃശ്യ ജാലകങ്ങളുടെ ആദ്യ പ്രദർശനം 27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷ്നൽ ഫിലിം ഫെസ്റ്റിവലിൽ വച്ചു നടന്നു. യുദ്ധത്തെ മനുഷ്യനിർമിത ദുരന്തമായി ചിത്രീകരിക്കുന്ന സിനിമയുടെ സമകാലിക പ്രാധാന്യം കൊണ്ടും മികവും കൊണ്ടും  വൻ പ്രേക്ഷക ശ്രദ്ധയാണ് പ്രിമിയറിൽ നേടിയത്. സംവിധായകൻ ഡോക്ടർ ബിജു, നിർമാതാവ് രാധികാ ലാവു, ടൊവിനോ തോമസ്, ടൊവിനോയുടെ ഭാര്യ ലിഡിയ തുടങ്ങിയവർ എസ്തോണിയയിൽ നടന്ന വേൾഡ് പ്രീമിയറിൽ പങ്കെടുത്തു. നിരവധി മലയാളി സിനിമ ആസ്വാദകർ പങ്കെടുത്ത വേൾഡ് പ്രിമിയറിന് ശേഷം ഒരു പ്രത്യേക ചോദ്യോത്തര വേളയും സംഘടിപ്പിച്ചിരുന്നു. 

രാധികാ ലാവു നയിക്കുന്ന എല്ലനാര്‍ ഫിലിംസും നവീൻ യേർനേനി, വൈ രവിശങ്കർ, എന്നിവർ നേതൃത്വം നൽകുന്ന മൈത്രി മൂവി മേക്കേഴ്സും, ടൊവിനോ തോമസ് പ്രൊഡക്‌ഷൻസിന് വേണ്ടി ടൊവിനോ തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം കണ്ട സിനിമ സ്നേഹികളും നിരൂപകരും ചിത്രത്തെ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞു. മേളയുടെ ഔദ്യോഗിക മത്സര വിഭാഗത്തിൽ വേൾഡ് പ്രിമിയർ  നടത്തിയ ആദ്യ മലയാള ചിത്രമായി അദൃശ്യ ജലകങ്ങൾ. ഈ വർഷം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും ഇതാണ്. നവംബർ 3 മുതൽ 19 വരെയാണ് മേള നടക്കുന്നത്.

tovino-biju-32
സംവിധായകൻ ഡോക്ടർ ബിജു, നിർമാതാവ് രാധികാ ലാവു, ടൊവിനോ തോമസ്, ലിഡിയ ടൊവിനോ എന്നിവർ 27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷ്നൽ ഫിലിം ഫെസ്റ്റിവലിൽ

മൂന്ന്  തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജ് ആണ് ചിത്രത്തിന്റെ സംഗീതം. ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജയശ്രീ  ലക്ഷ്മിനാരായണനാണ് അസോസിയേറ്റ് പ്രൊഡ്യൂസർ, ക്രിസ് ജെറോം, അനിന്ധ്യ ദാസ് ഗുപ്ത എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരും.

ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടർ ഫ്ലെവിൻ എസ്. ശിവൻ. അരവിന്ദ് രാജ് വി എസ്, അഞ്ജുമോൾ എം, മധുമിത ആർ, സിദ്ധാർത്ഥ് കെ.പി. എന്നിവർ അസിസ്റ്റന്റ്  ഡയറക്ടർമാരുമായി പ്രവർത്തിച്ചിരിക്കുന്നു. ചിത്രത്തിന്റെ വിഎഫ്എക്സ് യെസ് സ്റ്റുഡിയോസും ഡിഐ വിസ്ത ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സും  നിർവഹിച്ചിരിക്കുന്നു.

tovino-biju-311

പ്രമോദ് തോമസിനാണ് സൗണ്ട് മിക്‌സിങ്ങിന്റെ ചുമതല, അജയൻ അടാട്ട് സൗണ്ട് ഡിസൈനും സിങ്ക് സൗണ്ട് റെക്കോർഡിംഗും കൈകാര്യം ചെയ്യുന്നു. ഏങ്ങണ്ടിയൂർ  ചന്ദ്രശേഖരനും, മാരി നോബ്രെയും എഴുതിയ വരികൾ ജോബ് കുര്യൻ, മാരി നോബ്രെ എന്നിവർ ആലപിച്ചിരിക്കുന്നു.

tovino-biju-3132

ഡേവിസ് മാനുവൽ ആണ് ചിത്രത്തിന്റെ എഡിറ്റർ ആൻഡ് ചീഫ് അസോഷ്യേറ്റ് ഡയറക്ടർ. ഛായാഗ്രഹണം യദു രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈൻ ദിലീപ് ദാസ് എന്നിവരാണ്. പട്ടണം ഷാ മേക്കപ്പും അരവിന്ദ് കെ.ആർ. വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. സ്റ്റിൽസ് കൈകാര്യം ചെയ്യുന്നത് അനൂപ് ചാക്കോയും, ലൈൻ പ്രൊഡ്യൂസർ എൽദോ സെൽവരാജുമാണ്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ നിർവഹിക്കുന്നത് സംഗീത ജനചന്ദ്രനുമാണ്.

English Summary:

Tovino attends Adrishya Jalakangal premiere at Tallinn Black Nights Film Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com