ADVERTISEMENT

കമൽഹാസനും ആമിർ ഖാനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് പുലിവാല് പിടിച്ച് നടൻ വിഷ്ണു വിശാൽ. കമൽഹാസന്റെ പിറന്നാൾ ആഘോഷത്തിനിടെ എടുത്തൊരു ചിത്രമായിരുന്നു വിഷ്ണു വിശാൽ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. പക്ഷേ അതിനു വിഷ്ണു നൽകിയ അടിക്കുറിപ്പാണ് രജനികാന്തിന്റെ ആരാധകരുടെ എതിർപ്പിനു കാരണമായത്. ‘‘സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങൾ കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണ്” എന്നായിരുന്നു ഈ ചിത്രത്തിനു വിഷ്ണു നല്‍കിയ അടിക്കുറിപ്പ്. ഇതോടെ രജനി ആരാധകർ നടനെതിരെ രംഗത്തെത്തി.

രജനികാന്ത് മാത്രമേ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിക്ക് അര്‍ഹനായിട്ടുള്ളൂ എന്ന വാദം ഉയര്‍ത്തിയാണ് രജനി ആരാധകര്‍ രംഗത്തെത്തിയത്. സൈബര്‍ ആക്രമണം കടുത്തതോടെ തന്റെ പോസ്റ്റിലെ വാചകത്തില്‍ നിന്ന് ‘സൂപ്പര്‍’ എന്ന വാക്ക് വിഷ്ണു നീക്കം ചെയ്തു. ഇതോടെ ‘സ്റ്റാറും സൂപ്പര്‍ സ്റ്റാറും തമ്മിലുള്ള വ്യത്യാസം വിഷ്ണു തിരിച്ചറിഞ്ഞു’ എന്നായിരുന്നു രജനി ആരാധകർ പ്രതികരിച്ചത്. എന്നാല്‍ രജനി ആരാധകരുടെ ആക്രമണത്തില്‍ പോസ്റ്റ് എഡിറ്റ് ചെയ്യാന്‍ നിര്‍ബന്ധിതനായ വിഷ്ണുവിനെ ഓര്‍ത്ത് സഹതാപമുണ്ടെന്നായിരുന്നു കമൽ ആരാധകരുടെ പ്രതികരണം.

ഇതിനു പിന്നാലെ, സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി വിഷ്ണു തന്നെ രംഗത്തെത്തി. സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 

‘‘സൂപ്പർസ്റ്റാർസ് എല്ലാ കാരണങ്ങൾ കൊണ്ടും സൂപ്പർസ്റ്റാർസ് ആണ്. ട്വീറ്റ് എഡിറ്റ് ചെയ്തതുകൊണ്ട് ഞാൻ ദുര്‍ബലനാണെന്ന് കരുതരുത്. സൂപ്പർസ്റ്റാർസ് ആയ എല്ലാവരെയും എനിക്കിഷ്ടമാണ്. എന്റെ ടൈംൈലനിൽ നെഗറ്റിവിറ്റി പരത്തുന്നവർ ദയവായി ഒഴിഞ്ഞു തരണം. നമ്മുടെ ഇടയിൽ ഒരേയൊരു ‘സൂപ്പർസ്റ്റാർ’ ടൈറ്റിൽ മാത്രമാണുള്ളത്. പക്ഷേ എന്റെ ബഹുമാനത്തിന് അർഹമായ നേട്ടം കൈവരിച്ച എല്ലാവരും സൂപ്പർസ്റ്റാർസ് ആണ്. എല്ലാവരെയും സ്‌നേഹിക്കുക, സ്‌നേഹം പ്രചരിപ്പിക്കുക. വെറുപ്പിനോട് അകന്നു നിൽക്കുക. ദൈവം അനുഗ്രഹിക്കട്ടെ.’’–വിഷ്ണു വിശാൽ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

English Summary:

Vishnu Vishal Pens A Strong Reply After Facing Backlash For "Superstar" Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com