ADVERTISEMENT

യുവതാരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’ ട്രെയിലർ എത്തി. അടിമുടി എന്റർടെയ്നറാകും ഈ സിനിമയെന്ന ഉറപ്പു നൽകുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. നവംബർ 24 ന് ഈ ചിത്രം തിയറ്ററുകളിൽ എത്തും.

എസ്ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്. ബാദുഷ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എൻ.എം. ബാദുഷ ആണ് സഹ നിർമാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും, രാജീവ്‌ആലുങ്കലിന്റെയും വരികൾക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. 

ഹരിശ്രീ അശോകൻ  ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥൻ ആണ്. കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി. 

എഡിറ്റർ നൗഫൽ അബ്ദുള്ള, കല സുജിത് രാഘവ്, പ്രൊഡക്‌ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ജിത്തു പയ്യന്നൂർ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ്‌പന്തയിൽ, ക്രീയേറ്റീവ്കോൺട്രിബൂട്ടേഴ്‌സ് ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോഷ്യേറ്റ് ഡയറക്റ്റർ സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ ഹിരൺ മോഹൻ, പിആർഒ പി. ശിവ പ്രസാദ്, സൗണ്ട് മിക്സിങ് എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് അജി മസ്കറ്റ്, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ.

English Summary:

Watch Maharani Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com