ADVERTISEMENT

തനിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ അംഗങ്ങളെ മുഖ്യമന്ത്രി ന്യായീകരിച്ച സംഭവത്തിൽ പരിഹാസവുമായി നടൻ ഹരീഷ് പേരടി.  ഹെൽമറ്റ് കൊണ്ട് രക്ഷാപ്രവർത്തനം നടത്തുമ്പോൾ താടിയിൽ ചുറ്റുന്ന ഇലാസ്റ്റിക്ക് വള്ളിയിൽ പിടിച്ച് ആരെയും രക്ഷിക്കരുതെന്നും നമ്മൾ ഉപയോഗിക്കുന്ന അതേ ഊർജത്തിൽ ആ ഹെൽമറ്റ് നമ്മളെ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നും ഹരീഷ് പറയുന്നു.

‘‘പൂച്ചട്ടികൾ കൊണ്ടുള്ള രക്ഷാപ്രവർത്തനങ്ങളിൽ രക്ഷാപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. നല്ല ജീവിതഭാരമുള്ള നവകേരള മണ്ണ് നിറഞ്ഞ പൂച്ചട്ടിയുടെ വക്ക് പിടിച്ച് പൊന്തിക്കരുത്. അത് രക്ഷാപ്രവർത്തകരുടെ കാലിൽ വീണ് അപകടത്തിന് ഇടയാക്കും...ഈ മണ്ണിൽ വളരുന്ന പൂച്ചട്ടിയിലെ പൂക്കൾ ഒരു ദിവസം കൊണ്ട് കൊഴിഞ്ഞ് വിഴുമെങ്കിലും അതിലെ മുള്ളുകൾക്ക് നല്ല മൂർച്ചയാണ് അവ അപകടകാരികളാണ്. ഉപയോഗിക്കുമ്പോൾ മേൽ പറ്റാതെ ശ്രദ്ധിക്കണം.

അതുപോലെ ഹെൽമറ്റ് കൊണ്ട് രക്ഷാപ്രവർത്തനം നടത്തുമ്പോൾ താടിയിൽ ചുറ്റുന്ന ഇലാസ്റ്റിക്ക് വള്ളിയിൽ പിടിച്ച് ആരെയും രക്ഷിക്കരുത്. നമ്മൾ ഉപയോഗിക്കുന്ന അതേ ഊർജത്തിൽ ആ ഹെൽമറ്റ് നമ്മളെ തിരിച്ചടിക്കാൻ സാധ്യതയുണ്ട്... Every action has an equal and opposite reaction. …രക്ഷാപ്രവർത്തനത്തിന് ആശംസകൾ.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.

കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിൽ പങ്കെടുത്ത് തളിപ്പറമ്പിലേക്ക് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ എരുപുരം കെഎസ്ഇബി ഓഫീസിന് സമീപത്ത് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇതേതുടർന്നായിരുന്നു സംഘർഷം.

English Summary:

Hareesh Peradi on DYFI attack against Youth Congress Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com