ADVERTISEMENT

ഒന്നാം വിവാഹവാർഷിക ദിനത്തിൽ ഭാര്യ മഞ്ജിമയ്ക്ക് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി ഗൗതം കാർത്തിക്. ആഗ്രഹിച്ചതുപോലെ തന്നെ സ്വപ്നസമാനമായ കുടുംബ ജീവിതാണ് തങ്ങളുടേതെന്ന് ഗൗതം കാർത്തിക് പറയുന്നു.

‘‘ഒരു വർഷം മുഴുവൻ എന്നെ സഹിച്ചതിന് അഭിനന്ദനങ്ങൾ. ഇത് വളരെ ഭ്രാന്തവും രസകരവുമായ യാത്രയായിരുന്നു. കഴിഞ്ഞ വർഷത്തെ ഓരോ നിമിഷങ്ങളും മറക്കാനാകുന്നില്ല. നമ്മൾ എടുത്ത ഓരോ ചുവടും ഒരുമിച്ചായിരുന്നു. ഒരുമിച്ച് വളർന്നു.

ഈ വർഷം നീ എനിക്കായി ചെയ്‌ത എല്ലാത്തിനും നന്ദി, എന്റെ പ്രിയേ, നീ എനിക്കായി ഒരു വീട് ഉണ്ടാക്കി, എനിക്ക് തിരികെ വരാനും സുരക്ഷിതത്വം അനുഭവിക്കാൻ കഴിയുന്ന ഒരിടം. ഞാൻ വിചാരിച്ചതിലും അപ്പുറം നീ എനിക്ക് ശക്തി നൽകി, എന്നിലും എന്റെ കഴിവുകളിലും അചഞ്ചലമായ ആത്മവിശ്വാസം നൽകി. എന്റെ മനസ്സ് ഇരുണ്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ, നീ ആ സ്ഥലങ്ങളിൽ പ്രകാശം നൽകി എന്നെ പുറത്തെടുത്തു.

നീ എന്റെ തിളങ്ങുന്ന നക്ഷത്രമാണ്! നീയാണ് എന്റെ ലോകം. നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കുമെന്ന് സങ്കൽപ്പിക്കാൻ കഴിയില്ല! ഞാൻ നിന്നെ പൂർണഹൃദയത്തോടെ സ്നേഹിക്കുന്നു! വിവാഹ വാർഷിക ആശംസകൾ.’’–ഗൗതം കാർത്തിക് കുറിച്ചു.

Read more at: ഒരു നടൻ തടി വച്ചാൽ പ്രശ്നമില്ല, നടിയാണെങ്കിലോ?: മഞ്ജിമ മോഹൻ അഭിമുഖം

 ബാലതാരമായി അഭിനയരംഗത്ത് സജീവമായി പിന്നീട് നായികയായും തിളങ്ങിയ മഞ്ജിമ മോഹൻ പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ്. കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. മയിൽപ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. ‌അതിനു ശേഷം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു മഞ്ജിമ.

Read more at: സ്വന്തം കാലില്‍ ഇനി നടക്കാനാകില്ലെന്നു തന്നെ വിചാരിച്ചു: മഞ്ജിമ

 

പിന്നീട് 2015ൽ നായികയായിട്ടായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ജി.പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായി എത്തി. ഇപ്പോൾ തമിഴിലും തെലുങ്കിലും സജീവമാണ് മഞ്ജിമ.

നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. പഴയകാല നടൻ മുത്തുരാമന്റെ ചെറുമകൻ കൂടിയാണ്. മണിരത്നം ചിത്രം കടലിലൂടെയായിരുന്നു അരങ്ങേറ്റം.

English Summary:

Gautham Karthik and Manjima Mohan's shower love on each other on their special day!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com