ADVERTISEMENT

‘ആന്റണി’ സിനിമയിലെ ഷൂട്ടിങ്ങിനിടെ കിട്ടിയ അടിയും ചതവും യാഥാർഥമായിരുന്നുവെന്ന് നടി കല്യാണി പ്രിയദർശൻ.  ചിത്രത്തിൽ കിക്ക് ബോക്സിങ് താരമായി അഭിനയിക്കുന്നതിനായി നടത്തിയ പരിശീലനത്തിനിടെ തനിക്ക് ലഭിച്ച അടിയുടെയും ചതവിന്റെയും ചിത്രങ്ങൾ കല്യാണി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.  സിനിമയിൽ നിങ്ങൾ കാണുന്ന പഞ്ചുകളും കിക്കുകളും മുറിവുകളും യാഥാർഥമായിരുന്നുവെന്ന് കല്യാണി പറയുന്നു.  തന്നെ പിന്തുണച്ച് കയ്യടിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും എല്ലാവരും തിയറ്ററിൽ പോയി ‘ആന്റണി’ എന്ന ചിത്രം കാണണമെന്നും കല്യാണി കുറിച്ചു.

"നിങ്ങളുടെ കംഫർട്ട് സോണിൽ തന്നെ നിന്നാൽ നിങ്ങൾക്ക് വളരാൻ കഴിയില്ല.  അതുപോലെ തന്നെ നിങ്ങൾ വളരാൻ ആഗ്രഹിച്ചു കഴിഞ്ഞാൽ അവിടെ നിങ്ങൾക്ക് ഒരു കംഫർട്ടും ഉണ്ടാകില്ല.  ഇത് ഞാൻ ഞാൻ വൈകി മനസ്സിലാക്കിയ ഒരു കാര്യമാണ്. സിനിമയിൽ നിങ്ങൾ കാണുന്ന പഞ്ചുകൾ യഥാർഥമായിരുന്നു. കിക്കുകൾ യഥാർഥമായിരുന്നു. മുറിവുകൾ യഥാർഥമായിരുന്നു. കണ്ണുനീർ യഥാർഥമായിരുന്നു. പുഞ്ചിരികൾ യഥാർഥമായിരുന്നു. എന്നാൽ രക്തം മാത്രം യഥാർഥമായിരുന്നില്ല.

kalyani-priyadarshan-12

കയ്യടിച്ചതിനും അലറിവിളിച്ചതിനും സുഹൃത്തുക്കളേ നന്ദി. എല്ലാറ്റിനുമുപരിയായി ആനിനോട് ദയയും സ്നേഹവും കാണിച്ചതിന് നന്ദി. ആന്റണി ഇപ്പോൾ തിയറ്ററുകളിൽ ഉണ്ട്, എല്ലാവരും പോയി കാണുക.’’–  കല്യാണി പ്രിയദർശൻ കുറിച്ചു 

ജോജു ജോർജ്, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാസ്റ്റർ ഫിലിം മേക്കർ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ‘ആന്റണി’.  ചിത്രത്തിൽ കോളജിൽ പഠിക്കുന്ന ആൻ മരിയ എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തുന്നത്.  വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിൽ കല്യാണിയുടെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഈ കഥാപാത്രത്തിനു വേണ്ടി കല്യാണി കിക്ക് ബോക്സിങ് പരിശീലിക്കുകയും ഏറെ കഠിനാധ്വാനം ചെയ്യുകയും ചെയ്തിരുന്നു.  ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, നൈല ഉഷ, ആശാ ശരത് എന്നിവരാണ് ആന്റണിയിൽ അഭിനയിച്ച മറ്റു പ്രധാന താരങ്ങൾ.

English Summary:

Kalyani Priyadarshan speaks about training for ‘Antony’: The punches, kicks, and bruises were real

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com