ADVERTISEMENT

താരപുത്രി കുഞ്ഞാറ്റയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒരു വിവാഹത്തിൽ പാർട്ടി ലുക്കിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ താരപുത്രി പങ്കുവച്ചത്. തിൻ സ്ട്രാപ്പും വൈഡ് നെക്കുമുള്ള ബ്ലാക്ക് ഗൗണിലാണ് കുഞ്ഞാറ്റ.

kunjatta-theja-lakshmi

അമ്മയെപ്പോലെ തന്നെ സുന്ദരിയാണെന്നും സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ സമയമായെന്നൊക്കെയാണ് പ്രേക്ഷക കമന്റുകൾ. 

പഠനം വിദേശത്തെങ്കിലും, നാട്ടിലെ ആഘോഷങ്ങൾ ഒന്നും കുഞ്ഞാറ്റ മുടക്കാറില്ല. ഓണത്തിനും മറ്റും സദ്യ ഉണ്ടും സാരി ഉടുത്തും കുഞ്ഞാറ്റ തന്റെ ആഘോഷങ്ങൾ കെങ്കേമമാക്കാറുണ്ട്. നേരത്തെ ചെന്നൈയിലെ ഉർവശിയുടെ വീട്ടിലെത്തിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ കുഞ്ഞാറ്റ പങ്കുവച്ചിരുന്നു.

മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. യുകെയിലാണ് കുഞ്ഞാറ്റ പഠിക്കുന്നത്. ഇപ്പോൾ അവധിയായതിനാൽ നാട്ടിലെത്തിയതാണ് താരപുത്രി.

English Summary:

Kunjatta displays her party look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com