ADVERTISEMENT

കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘രജനി’ പ്രി-റിലീസ് ടീസർ പുറത്തിറങ്ങി. ചിത്രം ഡിസംബർ 8ന് തിയറ്ററുകളിൽ എത്തും. പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്‌, നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ നിർമിച്ച് നവാഗതനായ വിനില്‍ സ്കറിയ വര്‍ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രജനി.

കാളിദാസ് ജയറാം നായക വേഷത്തിൽ എത്തുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്. മലയാളത്തിലും തമിഴിലുമായി എത്തുന്ന ദ്വിഭാഷ ചിത്രമായിയിരിക്കും രജനി. ടീസറിൽ തന്നെ “രജനി” ഒരു  ഗംഭീര ക്രൈം ത്രില്ലർ മൂഡ്  നൽകുന്നുണ്ട്. സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോൺ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, വിൻസന്റ് വടക്കൻ, രമേശ് ഖന്ന,പൂ രാമു, ഷോൺ റോമി, കരുണാകരൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം ആർ.ആർ. വിഷ്ണു, എഡിറ്റര്‍ ദീപു ജോസഫ്. സംഭാഷണം വിന്‍സെന്റ് വടക്കന്‍, സംഗീതം 4 മ്യൂസിക്സ്, സൗണ്ട് ഡിസൈനർ രംഗനാഥ് രവി, ക്രിയേറ്റീവ് ഡയറക്ടർ ശ്രീജിത്ത് കോടോത്ത്,  തമിഴ് സംഭാഷണം ഡേവിഡ് കെ. രാജൻ, കല ആഷിക്ക് എസ്., മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍,  സംഘട്ടനം  അഷ്റഫ് ഗുരുക്കൾ, നൂർ കെ, ഗണേഷ് കുമാർ. 

പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ചീഫ് അസോഷ്യേറ്റ്  ഡയറക്ടേഴ്സ് വിനോദ് പി.എം.,വിശാഖ് ആർ. വാര്യർ. അസോഷ്യേറ്റ് പ്രൊഡ്യൂസർ അഭിജിത്ത് എസ് നായർ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി,ശക്തിവേൽ , ഡി ഐ കളറിസ്റ്റ് രമേശ് സി പി, മിക്സിങ് എൻജിനീയർ വിപിൻ നായർ, പിആർഓ – മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് രാഹുൽരാജ് ആർ, പ്രമോഷൻ സ്റ്റിൽസ് ഷാഫി ഷക്കീർ, ഡിസൈൻസ് 100 ഡേയ്സ്, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്ലാക്ക് ടിക്കറ്റ്.

English Summary:

Watch Kalidas Jayaram Rajni Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com