ADVERTISEMENT

ലിനു ശ്രീനിവാസ് നിർമിച്ച് അലു എന്റർടെയ്ൻമെൻസിന്റെ ബാനറിൽ അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ‘രാസ്താ’ സിനിമയുടെ ടീസർ എത്തി. ചിത്രം ജനുവരി അഞ്ചിന് തിയറ്ററുകളിൽ എത്തുന്നു. സർജാനോ ഖാലിദ്, അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.

മുഴുനീള സർവൈവൽ ത്രില്ലെർ ആയ  ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് നവാഗതരായ ഷാഹുൽ, ഫായിസ് മടക്കര എന്നിവർ ചേർന്നാണ്. ഒമാനിലെ  വുഹൈത സാൻഡിസിലും മസ്കറ്റിലും ആയി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, ആരാധ്യ ആൻ, ആശാ അരവിന്ദ്, സോനാ എന്നിവരെ കൂടാതെ  അറബ് താരങ്ങൾ ആയ ഫക്രിയ ഖമീസ്, ഷൈമ സൈദ് അൽ ബർക്കി, ഖമീസ് അൽ റവാഹി, മുഹമ്മദ് അബ്ദുള്ള അൽ ബലൂഷി, പാക്കിസ്ഥാനി താരം സാമി സാരംഗ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

സൗദി-ഒമാൻ അതിർത്തിയിൽ ആയി പടർന്നു കിടക്കുന്ന എംപ്റ്റി ഓഫ് ക്വാർട്ടർ എന്ന റുബൽ ഖാലി മരുഭൂമിയിൽ 2011ല്‍ ഉണ്ടായ ഒരു യഥാർഥ സംഭവ കഥയെ ആസ്പദമാക്കി ആണ് ചിത്രം ഒരുങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ,അപകടം നിറഞ്ഞ പ്രദേശമാണ് റുബെൽ ഖാലി എന്ന വിജനമായ മരുഭൂമി. ഇന്ത്യൻ സിനിമയിൽ തന്നെ ഈ ജോണറിൽ അവതരിപ്പിച്ചിട്ടുള്ള  ആദ്യ സർവൈവൽ ചിത്രമാകും രാസ്താ എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത് .

ചിത്രത്തിണ് ക്യാമറ ചലിപ്പിക്കുന്നത് വിഷ്ണു നാരായണൻ. മ്യൂസിക് അവിൻ മോഹൻ സിതാര, എഡിറ്റിങ് അഫ്താർ അൻവർ, മേക്കപ്പ് രാജേഷ് നെന്മാറ, സ്റ്റിൽസ് പ്രേം ലാൽ പട്ടാഴി, ആര്‍ട് വേണു തോപ്പിൽ, കോസ്റ്റ്യൂം ഷൈബി ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ സുധാ ഷാ, പ്രൊഡക്‌ഷൻ കൺട്രോളർ ഒമാൻ കാസിം മുഹമ്മദ് അൽ സുലൈമി (ഒമാൻ ), ഫിനാൻസ് കൺട്രോളർ രാഹുൽ സി. ചേരാൾ. 

ഹരിനാരായണൻ, അൻവർ അലി, വേണുഗോപാൽ ആർ. എന്നിവരുടെ വരികൾക്ക് ഈണം പകർന്നത് അവിൻ മോഹൻ സിത്താരയാണ്. ഗായകർ വിനീത് ശ്രീനിവാസൻ ,അൽഫോൻസ്  ജോസഫ് ,സൂരജ് സന്തോഷ്, മൃദുല വാര്യർ‌‌. സൗണ്ട് ഡിസൈൻ എ.ബി. ജുബിൻ ,ഫൈനൽ മിക്സ് ജിജു ടി ബ്രൂസ്,പ്രൊഡക്ഷൻ കൺട്രോളർ ഹോചിമിൻ കെ സി ,  പി ആർ ഓ  Pratheesh Shekhar , എ എസ് ദിനേശ്, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഡിസൈൻസ് കോളിൻസ് ലിയോഫിൽ.

English Summary:

Watch Raastha Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com