ADVERTISEMENT

ജീവിതത്തിൽ രണ്ടു തവണ ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് ധർമജൻ. പാർട്ടിക്കു വേണ്ടിയാണ് ഒരു തവണ ജയിലിലായതെന്നും കോളജിൽ പഠിക്കുന്ന സമയത്ത് ജയിലിൽ കിടക്കേണ്ടിവന്നതിന്‍റെ കാരണം തുറന്ന് പറയാനാകില്ലെന്നും താരം വെളിപ്പെടുത്തി. ജയിലിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ധർമജൻ ഇക്കാര്യം പറഞ്ഞത്.

തടവുകാരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് ധർമജൻ ആ രഹസ്യം വെളിപ്പെടുത്തിയത്. ഇതേ ജയിലിൽ വർഷങ്ങൾക്ക് മുമ്പ് രണ്ടുതവണ കിടന്നിട്ടുണ്ടെന്നാണ് ധർമജൻ പറഞ്ഞത്. ‘‘ഒത്തിരി പൊലീസ് പരിപാടികളില്‍ ഞാനും പിഷാരടിയും പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴും പൊലീസുകാരുടെ വിളി വരുമ്പോള്‍ അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയിലാണ്. മിക്കപ്പോഴും എന്തെങ്കിലും പരിപാടികള്‍ക്കായിട്ട് വിളിക്കും.

പക്ഷേ വലിയൊരു കാര്യം എന്ന് പറഞ്ഞാല്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളെ പോലെ രണ്ട് പ്രാവിശ്യം ഈ ജയിലില്‍ എട്ട് ദിവസം കിടക്കാനുള്ള യോഗം എനിക്ക് ഉണ്ടായിട്ടുണ്ട്. ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു രണ്ട് തവണ. ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ഓര്‍മ്മയുണ്ടാകുമായിരിക്കും. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുളവുകാട് മണ്ഡലത്തില്‍ കുടിവെള്ള സമരവുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയെ ആക്രമിക്കുകയൊക്കെ ചെയ്ത കേസില്‍ കിടന്നതാണ് ഒരു തവണ. കോളജില്‍ പഠിക്കുന്ന സമയത്തായിരുന്നു പിന്നെ ഒന്ന്, അത് എന്തിനാണെന്ന് പറയാന്‍ പറ്റില്ല.”–ധർമജൻ പറഞ്ഞു.

സൈജു കുറുപ്പിന്റെ പൊറാട്ട് നാടകത്തിൽ ആണ് ധർമജൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ടിനി ടോമിനൊപ്പമുള്ള പൊലീസ് ഡേ എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

English Summary:

Dharmajan says he was jailed twice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com