ADVERTISEMENT

സ്ത്രീധനവുമായി ബന്ധപ്പെട്ട് ആത്മഹത്യയും മറ്റു സംഘർഷങ്ങളും കേരളത്തിൽ തുടര്‍ക്കഥയാകുന്നതിനിടെ ഇതിനു കാരണക്കാരായവർക്കെതിരെ ട്രോള്‍ വിഡിയോയിലൂടെ പ്രതിഷേധിച്ച് നടി വിന്‍സി അലോഷ്യസ്. രണ്ട് വര്‍ഷം മുന്‍പ് സ്ത്രീധനം ഒരു പ്രധാന വിപത്തായി മാറിയപ്പോള്‍ ചെയ്ത വിഡിയോ വീണ്ടും റീപോസ്റ്റ് ചെയ്യേണ്ടി വന്നുവെന്ന് വിന്‍സി വിഡിയോക്കൊപ്പം കുറിച്ചു.

“ഹായ് പെൺകുട്ടികളെ..ആരെങ്കിലും നിങ്ങളോട് സ്ത്രീധനം ആവശ്യപ്പെടുകയാണെങ്കിൽ “ആരാടാ നാറി നീ???!!” എന്ന് ചോദിക്കൂ.. സ്ത്രീധനം ഒരു പ്രധാന പ്രശ്നമായിരുന്ന 2021 ജൂൺ 30ന് ഞാൻ ചെയ്ത വീഡിയോ ആണിത്. ഇത് വീണ്ടും ഷെയർ ചെയ്യുന്നു”–വിൻസി കുറിച്ചു.

ലൈഫ് ഓഫ് ജോസുകുട്ടി സിനിമയില്‍ സുരാജ് വെഞ്ഞാറമൂടും ദിലീപും തമ്മില്‍ ഉള്ള സ്ത്രീധനത്തെ ചൊല്ലിയുള്ള ഡയലോഗിനൊപ്പം നടി ഫിലോമിനയുടെ കൗതുകവാർത്തകള്‍ സിനിമയിലെ പഴയ മാസ് ഡയലോഗും ചേര്‍ത്തുള്ള വീഡിയോയാണ് വിന്‍സി അവതരിപ്പിച്ചിരിക്കുന്നത്.  

സംവിധായകന്‍ ലാല്‍ ജോസ്, നടി ദിവ്യപിള്ള, ജോമോൾ അടക്കമുള്ളവര്‍ വിഡിയോയ്ക്ക് അഭിനന്ദനവുമായെത്തി.

English Summary:

Vincy Aloshious share troll video as protest against dowry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com