ADVERTISEMENT

സുരേഷ് ഗോപിയുടെ 257ാം സിനിമയ്ക്ക് കൊച്ചിയിൽ തുടക്കമിട്ടു. സനൽ വി.ദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ‘കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ സനലിന്റെ രണ്ടാമത്തെ ചിത്രമാണിത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻ അസ്സോസ്സിയേഷൻ വിത്ത് സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വിനീത് ജയ്നും, സഞ്ജയ്പടിയൂരും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

sg-257-22

ഇടപ്പള്ളി, അഞ്ചുമന ദേവീ ക്ഷേത്രത്തിൽ ലളിതമായി നടന്ന പൂജാ ചടങ്ങോടെയാണ് തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവഹിച്ചു. രാജാസിങ് ഫസ്റ്റ് ക്ലാപ്പ് നൽകി.

sg-257-2

പൂർണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗൗതം മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും മുഖ്യവേഷത്തിൽ അഭിനയിക്കുന്നു. ശേഷം മൈക്കിൽ ഫാത്തിമ എന്ന സിനിമ സംവിധാനം ചെയ്ത മനു സി. കുമാർ ആണ് കഥയും തിരക്കഥയും. ജിത്തു കെ. ജയനും കഥയിൽ പങ്കാളിയാണ്.

ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പളളി. എഡിറ്റിങ് മൺസൂർ മുത്തുട്ടി. കലാസംവിധാനം സുനിൽ കെ. ജോർജ്. കോസ്റ്റ്യം ഡിസൈൻനിസ്സാർ റഹ്മത്ത്. മേക്കപ്പ് റോണക്സ് സേവ്യർ. ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്. പ്രൊഡക്‌ഷൻ കൺട്രോളർ പൗലോസ് കുറുമുറ്റം. പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവ് അഭിലാഷ്‌ പൈങ്ങോട്. അങ്കമാലി, കാലടി ഭാഗങ്ങളിലായി ഡിസംബർ പതിനെട്ടു മുതൽ ചിത്രീകരണം ആരംഭിക്കുന്നു. പിആർഓ വാഴൂർ ജോസ്. ഫോട്ടോ നവീൻ.

English Summary:

Sanal announces his next directorial film starring Suresh Gopi; temporarily titled as SG257

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com