ADVERTISEMENT

സ്കൂൾ വാർഷിക ദിനത്തിൽ അമ്മയെ വെല്ലുന്ന പ്രകടനവുമായി ഐശ്വര്യ റായ് ബച്ചന്റെ മകൾ ആരാധ്യ ബച്ചൻ. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ വാർഷിക ദിനത്തിലാണ് സ്കൂളിലെ സഹപാഠികൾക്കൊപ്പം ഒരു സംഗീത നാടകത്തിൽ ആരാധ്യ പങ്കെടുത്തത്. ആരാധ്യയുടെ തകർപ്പൻ പ്രകടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മകളുടെ പ്രകടനം കണ്ട് അഭിമാനത്തോടെ കാണികൾക്കിടയിൽ ഇരുന്നു കയ്യടിക്കുന്ന അമ്മ ഐശ്വര്യയേയും വിഡിയോയിൽ കാണാം. ഐശ്വര്യയോടൊപ്പം അമ്മ ബ്രിന്ദ്യാ, അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചൻ, അഗസ്ത്യ നന്ദ എന്നിവരും ഉണ്ടായിരുന്നു.

നിരവധി ബോളിവുഡ് താരങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ. സ്കൂളിലെ വാർഷിക ദിനത്തിലാണ് ഐശ്വര്യയുടെ മകൾ ആരാധ്യ ബച്ചൻ സഹപാഠികളോടൊപ്പം സംഗീത നാടകത്തിൽ പങ്കെടുത്തത്. ഒരു ദുഷ്ട കഥാപാത്രത്തെ നാടകീയമായ ലുക്കിൽ അവതരിപ്പിച്ച ആരാധ്യ ഏവരെയും അതിശയിപ്പിച്ചു. സ്റ്റേജിലെത്തി വളരെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ തന്റെ ഡയലോഗ് പറയുന്ന ആരാധ്യയുടെ വിഡിയോ ചിരിച്ചുകൊണ്ട് തന്റെ ഫോണിൽ റെക്കോർഡു ചെയ്യുകയായിരുന്നു ഐശ്വര്യ. ആർച്ചീസ് സഹനടിയായ സുഹാന ഖാനൊപ്പമിരുന്നാണ് അഭിഷേകിന്റെ അനന്തിരവൻ അഗസ്ത്യ നന്ദ നാടകം വീക്ഷിച്ചത്.

കരൺ ജോഹറും അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളും, കരീന കപൂർ, മകൻ തൈമൂർ അലി ഖാൻ, ഷാഹിദ് കപൂർ, മീരാ കപൂർ, മകൻ സെയ്ൻ, മകൾ മിഷ എന്നിവരോടൊപ്പം മറ്റ് നിരവധി താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു. വാർഷിക ദിനാഘോഷത്തിൽ പങ്കെടുത്ത മകൻ അബ്‌റാം ഖാനെ പ്രോത്സാഹിപ്പിക്കാൻ ഷാരൂഖ് ഖാനും കുടുംബവും എത്തിയിരുന്നു.

ആരാധ്യയുടെ സ്കൂൾ വാർഷികാഘോഷ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആരാധ്യയെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്.  “ആരാധ്യയുടെ ശബ്ദം അമ്മയോട് സാമ്യമുള്ളതാണ്”, “അവൾ ഗംഭീരമായി അഭിനയിച്ചു" എന്നൊക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ. അവൾ ഐശ്വര്യയുടെയും അഭിഷേകിന്റെയും മകളാണ്, അവൾക്ക് കഴിവുകൾ ഇല്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളു എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.

English Summary:

Aaradhya Bachchan delivers impressive performance on annual day, proud mom Aishwarya Rai records the moment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com