ADVERTISEMENT

ഭിന്നശേഷിക്കാരനായ ആരാധകന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് നടി മലൈക അരോറ. ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ ആരാധകൻ മലൈകയുടെ അരയിൽ കൈ ചുറ്റിയത് സുരക്ഷാ ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയെങ്കിലും മലൈക പുഞ്ചിരിച്ചുകൊണ്ടു തന്നെ നിൽക്കുകയായിരുന്നു. ഒടുവിൽ അംഗരക്ഷകൻ എത്തിയാണ് ആരാധകനെ മലൈകയിൽ നിന്ന് അടർത്തി മാറ്റിയത്. 

ചുവപ്പ് സാരിയിൽ അതിമനോഹാരിയായി ഒരു പരിപാടിയിൽ പങ്കെടുത്ത് പുറത്തേക്ക് വരുന്ന മലൈകയോടൊപ്പം ഫോട്ടോ എടുക്കാൻ ഭിന്നശേഷിക്കാരനായ യുവാവ് എത്തുകയായിരുന്നു. തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ മലൈക ആരാധകനെ അടുത്തേക്ക് ക്ഷണിച്ചു.  ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ആരാധകൻ താരത്തിന്റെ അരയിൽ കൈ ചുറ്റി. ചുറ്റുമുള്ളവരെ ഈ പ്രവ‍‍ൃത്തി അസ്വസ്ഥമാക്കിയെങ്കിലും താരം ശാന്തത പാലിച്ചു പുഞ്ചിരിയോടെ പോസ് ചെയ്തു.  

തുടർന്ന് ആരാധകനോട് മാറിനിൽക്കാൻ മലൈക വിനയപൂർവം ആവശ്യപ്പെട്ടെങ്കിലും അയാൾ മാറിയില്ല. ഒടുവിൽ അംഗരക്ഷകരിൽ ഒരാൾ എത്തിയാണ് ആരാധകന്റെ കൈ മലൈകയുടെ അരയിൽ നിന്ന് മാറ്റി അയാളെ കൊണ്ടുപോയത്. ആരാധകനോടുള്ള മലൈകയുടെ മധുരകരമായ ഇടപെടലിൽ എല്ലാവരും നടിയെ അഭിനന്ദിക്കുകയാണ്. 

ആരാധകരോട് എപ്പോഴും സ്നേഹത്തോടെ ഇടപെടുന്ന വ്യക്തിയാണ് മലൈക എന്നും മറ്റുള്ള നടിമാരും ഈ സ്നേഹം കണ്ടു പഠിക്കണമെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.

English Summary:

Malaika Arora Give Respect To Abled Fans But Her Behaviour When He Put His Hand On Back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com