ADVERTISEMENT

മോഹൻലാൽ ചിത്രം ‘നേര്’ കണ്ടു പൊട്ടിക്കരഞ്ഞ് തിയറ്ററിൽ നിന്നിറങ്ങുന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ഭാര്യ ശാന്തിയുടെയും വിഡിയോ വൈറലാകുന്നു. ‘‘അനശ്വര ഈസ് ഗ്രേറ്റ്’’ എന്നാണ്  ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തിയുടെ ആദ്യ പ്രതികരണം.  ലാലേട്ടന്റെ ഇതുപോലെയുള്ള നിരവധി സിനിമകൾക്കായി കാത്തിരിക്കുന്നുവെന്ന് ആന്റണിയും പറഞ്ഞു.

‘‘ലാലേട്ടന്റെ ഇതുപോലെയുള്ള ഒരുപാട് സിനിമകൾക്കായി കാത്തിരിക്കുന്നു. വലിയ സന്തോഷം. കൂടുതലൊന്നും പറയാനില്ല.’’ നേര് കണ്ടു പുറത്തിറങ്ങിയ ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം ഇങ്ങനെ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അനശ്വരയുടെ കഥാപാത്രം മികച്ചു നിന്നുവെന്നാണ് ആനന്ദാശ്രുക്കളോടെ ആന്റണിയുടെ ഭാര്യ ശാന്തി പറയുന്നത്.

‘‘ഞാൻ ഒരു വക്കീൽ ആണ്.  നേരിനെക്കുറിച്ച്  വളരെ നല്ല അഭിപ്രായമാണ്.  ശക്തമായ ഒരു തിരക്കഥയാണ് നേരിന്റേത്.  കോടതി രംഗങ്ങളൊക്കെ യഥാർഥമായി ചിത്രീകരിച്ചിട്ടുണ്ട്.  ചെറിയ ഡീറ്റൈൽ പോലും ശ്രദ്ധിച്ചിട്ടുണ്ട്.  മോഹൻലാലിന്റെ കാര്യം പറയുകയേ വേണ്ട ഒട്ടും അതിഭാവുകത്വമില്ലാതെ ചെറിയകാര്യങ്ങൾ പോലും വളരെ നന്നായി ശ്രദ്ധിച്ച് ചെയ്തിട്ടുണ്ട്.  ഒരു ക്ലാസ് മൂവി ആണ് നേര്.  ഉറപ്പായും എല്ലാവരും കാണേണ്ടതാണ്.’’–ഒരു പ്രേക്ഷകൻ സമൂഹമാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടു.

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്ന് തിരക്കഥ രചിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് നേര്.  അനശ്വര രാജൻ, ശാന്തി മായാദേവി, സിദ്ധിഖ് , ജഗദീഷ്, പ്രിയാമണി എന്നിവരാണ് നേരിൽ മറ്റു താരങ്ങൾ.  ഇമോഷനൽ കോർട്ട് റൂം ഡ്രാമയായി ചിത്രത്തെ അവതരിപ്പിക്കുന്നതിൽ ജീത്തു നൂറ് ശതമാനം വിജയിച്ചുവെന്നും പ്രേക്ഷകർ പറയുന്നു. സിദ്ദീഖ് ആണ് കയ്യടി നേടുന്ന മറ്റൊരു താരം.

കോടതിയും വ്യവഹാരവും  നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നു. അതോടൊപ്പം ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

English Summary:

Antony Perumbavoor and his wife crying after watching Neru movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com