ADVERTISEMENT

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലോകം രാഹയെന്ന കൊച്ചു സുന്ദരിയെ കണ്ടു. മകള്‍ രാഹയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ബോളിവുഡിലെ താരദമ്പതികളായ ആലിയയും രണ്‍ബീറും. ക്രിസ്മസ് പ്രമാണിച്ച് കപൂര്‍ കുടുംബം സംഘടിപ്പിക്കുന്ന വിരുന്നില്‍ പങ്കെടുക്കാന്‍ ഒരുവയസുകാരി രാഹയെയും കൂട്ടിയാണ് ആലിയയും രണ്‍ബീറും എത്തിയത്.

രാഹ മാതാപിതാക്കളെ പോലെ സുന്ദരിയാണെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. മുത്തച്ഛന്റെ കണ്ണുകളാണ് രാഹയ്ക്കെന്നും മുഖം അച്ഛന്‍റെ തനി പകര്‍പ്പാണെന്നും കമന്‍റുകളുണ്ട്.

മകള്‍ ജനിച്ച ശേഷമുളള വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആലിയ പങ്കുവയ്ക്കാറുണ്ടായിരുന്നെങ്കിലും മകളുടെ ചിത്രമോ വി‍ഡിയോയോ പുറത്തുവിട്ടിരുന്നില്ല.  പല അഭിമുഖങ്ങളിലും ആലിയയും രണ്‍ബീറും രാഹയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും രാഹയുടെ മുഖം വെളിപ്പെടുത്താനോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മകളുമായി പ്രത്യക്ഷപ്പെടാനോ ഇരുവരും തയ്യാറായിരുന്നുമില്ല. 

ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന രാഹയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ആലിയ പങ്കുവച്ച ചിത്രം വളരെ വ്യത്യസ്തമായിരുന്നു. മകളുടെ കുഞ്ഞിക്കൈകള്‍ മാത്രം കാണിച്ചുകൊണ്ടുളള ആ ചിത്രം ആരാധകരുടെ ആശംസകളാല്‍ നിറഞ്ഞിരുന്നു.

ഇതിനിടെ ആ​ലിയ ഇന്‍സ്റ്റഗ്രാമ് പോസ്റ്റില്‍ പങ്കുവച്ച ആ​സ്ക് മീ ​എ​നി​ത്തിം​ഗ് എന്ന സെഷനില്‍ ആലിയയെത്തേടിയെത്തിയതെല്ലാം രാഹയെക്കുറിച്ചുളള ചോദ്യങ്ങളായിരുന്നു. കൂട്ടത്തിലൊരു ആരാധകന്‍ ചോദിച്ച രസകരമായ ചോദ്യത്തിന് ആലിയ നല്‍കിയ മറുപടിയും വൈറലായി. രാഹ​യു​ടെ വി​ളി​പ്പേ​ര് എ​ന്താ​ണെ​ന്നായിരുന്നു ആരാധകന്‍റെ ചോദ്യം. രാ​ഹു, രാ​ര, ലോ​ലി​പോ​പ്പ് എ​ന്നി​ങ്ങ​നെയായിരുന്നു ആലിയയുടെ മറുപടി.

English Summary:

Alia Bhatt-Ranbir Kapoor Reveal Daughter Raha's Face To The World On Christmas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com